പോർച്ചുഗലിന്‍റെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളായ പെപ്പെ കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തന്‍റെ 41-ാം വയസ്സിലാണ് അദ്ദേഹം വിരമിക്കുന്നത്. പെപ്പെക്ക് ഹൃദയസ്പർശിയായ പോസ്റ്റുമായി കൃസ്റ്റ്യോനോ റൊണാൾഡൊ എത്തിയിരുന്നു. പോർച്ചുഗലിലും സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിലും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. റയലിൽ എട്ട് വർഷം ഇരുവരും ഒരുമിച്ച് ചിലവഴിച്ചിട്ടുണ്ട്. റൊണാൾഡൊയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പെപ്പെ മറുപടിയും നൽകിയിരുന്നു.
' നീ എനിക്ക എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയാൻ വാക്കുകൾ ലഭിക്കുന്നില്ല. ഫീൽഡിൽ വിജയിക്കാൻ സാധിക്കുന്നതെല്ലാം നമ്മൾ ജയിച്ചു. എന്നാൽ എന്‍റെ ഏറ്റവും മികച്ച നേട്ടം നിന്നോടുള്ള സൗഹൃദവും ബഹുമാനവുമാണ്. എന്‍റെ സഹോദരാ, നീ അതുല്യനാണ്,' എന്നായിരുന്നു റൊണാൾഡൊ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കമന്റ് ബോക്സിൽ ഇതിന് മറുപടിയുമായി പെപ്പെ എത്തിയിരുന്നു. ' നമ്മൾ ഇനിയും തുടരും' എന്നായിരുന്നു പെപ്പെ കമന്‍റ് ചെയ്തത്. ക്ലബ്ബ് ഫുട്ബോളിൽ 737 മത്സരങ്ങൾ കളിച്ച പെപ്പെ 42 ഗോളും 36 അസിസ്റ്റും നൽകിയിട്ടുണ്ട്. എഫ്.സി. പോർട്ടൊ, റയൽ മാഡ്രിഡ് ബെസിക്റ്റാസ്, മാരിറ്റിമോ എന്നീ ക്ലബ്ബുകളിലാണ് അദ്ദേഹം പന്ത് തട്ടിയത്. രാജ്യത്തിനായി 141 മത്സരവും പെപ്പെ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.