ഗുസ്​തി താരത്തി​െൻറ മരണം; കൊലക്ക്​ ശേഷം സുശീൽ കുമാർ കാറിൽ സഞ്ചരിക്കുന്ന ചിത്രം പുറത്ത്​

ന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഡൽഹി പൊലീസ്​ തിരയുന്ന ഒളിമ്പിക്​സ്​ മെഡൽ ജേതാവ്​ സുശീൽ കുമാർ കാറിൽ സഞ്ചരിക്കുന്ന ചിത്രം പുറത്തുവിട്ടു. ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ലാസയിൽ വെച്ചുള്ള ചിത്രം ഇന്ത്യ ടുഡേയാണ്​ ഇന്ന്​ പുറത്തുവിട്ടത്​. താരം ഒരു കാറി​െൻറ മുൻസീറ്റിലിരിക്കുന്നതായാണ്​ ചിത്രത്തിലുള്ളത്​. മെയ്​ അഞ്ചിനായിരുന്നു സാഗർ കൊല്ലപ്പെട്ടത്​. മെയ്​ ആറിന്​ പകർത്തിയതാണ്​ ചിത്രമെന്ന്​ പൊലീസ്​ അറിയിച്ചിട്ടുണ്ട്​. പുറത്തുവന്ന ചിത്രത്തി​െൻറ സഹായത്തോടെ കാർ ട്രാക്​ ചെയ്യാനാണ്​ ഡൽഹി പൊലീസി​െൻറ ശ്രമം.

കൊലപാതകവുമായി ബന്ധപ്പെട്ട് സുശീൽ കുമാറിനെ കൂടാതെ മറ്റ് ഒമ്പത് പ്രതികളെയും പിടികൂടാൻ പൊലീസിന്​ ഇതുവരെ കഴിഞ്ഞിട്ടില്ല.​ കഴിഞ്ഞ ദിവസം സുശീല്‍ കുമാറി​െൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു. ശനിയാഴ്ച ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഒൗട്ട്​ നോട്ടീസും ഇറക്കിയിട്ടുണ്ട്​. സുശീൽ കുമാറിനെക്കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്​.


മേയ്​ നാലിനാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തി​െൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊ​ലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സംഭവത്തിന് ശേഷം സുശീല്‍ കുമാര്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി വിവരം ലഭിച്ചിരുന്നു. പിന്നീട്​ ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചനയുണ്ട്​. സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

Tags:    
News Summary - Picture of absconding murder accused Sushil Kumar sitting in a car surfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.