കുഞ്ഞിന്‍റെ ഹൃദയ ശസ്​ത്രക്രിയക്കായി ഒളിമ്പിക്​ വെള്ളി മെഡൽ ലേലത്തിൽ വെച്ച്​ പോളിഷ്​ അത്​ലറ്റ്​

വാർസോ: എട്ടു വയസുകാരന്​ ഹൃദയ ശസ്​ത്രക്രിയ നടത്താനായി ഒളിമ്പിക്​ മെഡൽ ലേലം ചെയ്​ത്​ പോളിഷ്​ അത്​ലറ്റ്​. പോളണ്ട്​ ജാവലിൻ ത്രോ താരം മരിയ ആന്ദ്രേചെക്കാണ്​ ടോക്യോ ഒളിമ്പിക്​സിൽ സ്വന്തമാക്കിയ വെള്ളി മെഡൽ സത്​​പ്രവർത്തിക്കായി ഉപയോഗപ്പെടുത്തിയത്​.

2016ലെ റിയോ ഒളിമ്പിക്​സിൽ വെറും രണ്ടുമീറ്റർ വ്യത്യാസത്തിനാണ്​​ മരിയക്ക്​ മെഡൽ നഷ്​ടമായത്​. 2017ൽ തോളിന്​ പരിക്കേറ്റ താരത്തി​ന്​ 2018ൽ അർബുദവും ബാധിച്ചു. എന്നാൽ ടോക്യോയിൽ മെഡൽ നേട്ടത്തോടെയായിരുന്നു മരിയയുടെ ഉഗ്രൻ തിരിച്ചുവരവ്​.

മെഡൽനേട്ടത്തിന്​ പിന്നാലെ അപരിചിതനായ ഒരാളെ സഹായിക്കണമെന്നായിരുന്നു മരിയയുടെ ആഗ്രഹം. ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ എട്ട്​ മാസം മാത്രം പ്രായമായ പോൾ മിലോസ്​ചെക്കിന്‍റെ ചികിത്സ സഹായ ഫണ്ടിനെ കുറിച്ചറിഞ്ഞത്​.

ടോട്ടൽ പൾമനറി വെനസ്​ കണക്ഷൻ (ടി.എ.പി.വി.സി) എന്ന രോഗമാണ്​ പോളിന്​ ബാധിച്ചത്​. കുഞ്ഞിന്‍റെ നില വഷളായതിനെ തുടർന്ന്​ അടിയന്തിരമായ ശസ്​ത്രക്രിയ നടത്തേണ്ടിയതിരുന്നു. 1.5 ദശലക്ഷം പോളിഷ്​ സ്ലോട്ടിയാണ്​ (2.86 കോടി രൂപ) ശസ്​ത്രക്രിയക്കായി വേണ്ടത്​. മെഡൽ ലേലത്തിലൂടെ അതിന്‍റെ പകുതി പണം സമാഹരിക്കാനാകുമെന്നാണ്​ മരിയയുടെ പ്രതീക്ഷ.

പ്രമുഖ സൂപ്പർമാർക്കറ്റ്​ ശൃംഖലയായ സബ്​ക 1.4 കോടി രൂപക്ക്​ മെഡൽ ലേലത്തിൽ പിടിച്ചതായി മരിയ തിങ്കളാഴ്​ച സ്​ഥിരീകരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മെഡൽ മരിയക്ക്​ തന്നെ തിരിച്ച്​ നൽകുമെന്നും ലേലത്തുക മുഴുവനായി കുഞ്ഞിന്‍റെ ചികിത്സക്കായി സംഭാവന ചെയ്യുമെന്നും സബ്​ക വ്യക്തമാക്കി. പോളിന്‍റെ പേജിലൂടെ തന്നെ ചികിത്സക്കുള്ള 90 ശതമാനം തുകയും സമാഹരിച്ചു. 

Tags:    
News Summary - Polish javelin thrower auctions tokyo Olympics silver medal to help fund baby's heart surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.