ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗ് ഫൈനലിൽ യൂസുഫ് ദികേകിനെ അനുകരിച്ച് വെസ്റ്റ് ഇൻഡീസ് സൂപ്പർതാരം കീറൺ പൊള്ളാർഡും അകേൽ ഹൊസൈനും. ഓവൽ ഇൻവിൻസിബിൾസും സതേൺ ബ്രേവും ഏറ്റുമുട്ടിയ മത്സരത്തിലാണ് പാരിസ് ഒളിമ്പിക്സിൽ വൈറലായ ടുർകിഷ് ഷൂട്ടിങ് താരം യൂസുഫ് ദികേകിനെ പൊള്ളാർഡും ഹൊസൈനും അനുകരിച്ചത്. ഇരുവരും പാരിസ് ഒളിമ്പികിസിലെ യൂസുഫിന്‍റെ ഐക്കോണിക്ക് ഷൂട്ടിങ് പോസായിരുന്നു അനുകരിച്ചത്.
മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ 74-ാം പന്തിൽ ഡോനൊവൻ ഫെറെയ്റയെ പുറത്താക്കാൻ ക്യാച്ചെടുത്തതിന് ശേഷമാണ് പൊള്ളാർഡ് യൂസുഫിന്‍റെ ഷൂട്ടിങ് പോസ് ചെയ്തത്. പിന്നീട് സാം കറനെ പുറത്താക്കിയപ്പോൾ അകേൽ ഹൊസൈനും അതേ പോസ് ചെയ്ത്കൊണ്ട് യൂസുഫിനെ അനുകരിക്കുകയായിരുന്നു. മത്സരത്തിൽ സതേൺ ഹാർട്ടിനെ ഓവൽ ഇൻവിൻസിബിൾസ് തോൽപ്പിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓവൽ 100 പന്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ സതേൺ ബ്രേവിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 130 നേടാനെ സാധിച്ചുള്ളൂ. ഇതോടെ തുടർച്ചയായി രണ്ട് ഹണ്ട്രഡ് ലീഗ് കിരീടം തുടർച്ചയായി നേടുന്ന ആദ്യ ടീമായി ഓവൽ ഇൻവിൻസിബിൾസ് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.