ചെന്നൈ: പ്രൈം വോളിബാള്‍ ലീഗ് മൂന്നാം പതിപ്പിന് ഫെബ്രുവരി 15 മുതല്‍ ചെന്നൈ ആതിഥേയത്വം വഹിക്കും. അഹ്മദാബാദ് ഡിഫന്‍ഡേഴ്സ്, ബംഗളൂരു ടോർപിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡല്‍ഹി തൂഫാന്‍സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, മുംബൈ മെറ്റിയോഴ്സ് എന്നിങ്ങനെ ഒമ്പത് ഫ്രാഞ്ചൈസികളാണ് മാറ്റുരക്കുന്നത്. മാര്‍ച്ച് 21നാണ് ഫൈനല്‍.
ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അഹ്മദാബാദ് ഡിഫന്‍ഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ്അപ്പായ ബംഗളൂരു ടോര്‍പ്പിഡോസ് അതേ ദിവസംതന്നെ സീസണ് ഒന്നിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിടും.
16ന് രാത്രി 8.30ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്-കാലിക്കറ്റ് ഹീറോസ് മത്സരം നടക്കും. മാര്‍ച്ച് 11നും മാര്‍ച്ച് 18നും ഇടയിൽ നടക്കുന്ന സൂപ്പര്‍ ഫൈവ് മത്സരങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. ലീഗ് ഘട്ടത്തിലെ മികച്ച അഞ്ചു ടീമുകളായിരിക്കും അവസാന മൂന്നു ടീമുകളെ നിര്‍ണയിക്കാന്‍ റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ മത്സരിക്കുക. സൂപ്പര്‍ 5ല്‍ ഒന്നാമതെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ മാര്‍ച്ച് 19ന് എലിമിനേറ്ററില്‍ മത്സരിക്കും. എലിമിനേറ്റര്‍ വിജയിയാകും ഫൈനലില്‍ ഇടംനേടുന്ന രണ്ടാമത്തെ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.