ന്യുഡൽഹി: പാരിസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ താരം പി.വി സിന്ധുവും ടേബ്ൾ ടെന്നിസ് താരം ശരത് കമലും ഇന്ത്യൻ പതാകയേന്തും. സംഘത്തലവനായി ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് ഗഗൻ നാരംഗിനെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയോഗിച്ചു. നേരത്തേ നിയോഗിച്ച മേരികോം രാജിവെച്ചതിനാലാണ് ഉപതലവനായിരുന്ന നാരംഗിന് പുതിയ ചുമതല നൽകിയത്.
ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്രയാണ് നയിക്കുന്നത്. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങുന്നതാണ് ഇന്ത്യയുടെ അത്‍ലറ്റിക്സ് ടീം. ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് പകരം ജെസ്വിൻ ആൽഡ്രിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അംഗബലം 29 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.