ബര്‍മിങ്ഹാം: പരിക്കേറ്റ് പിന്മാറിയ നീരജ് ചോപ്രക്ക് പകരം കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തും. ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും പതാകയേന്തിയത് സിന്ധുവായിരുന്നു. കഴിഞ്ഞ ഗെയിംസിൽ വനിത ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ വെള്ളി നേടിയ സിന്ധു ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ബര്‍മിങ്ഹാമില്‍ എത്തുന്നത്.
രണ്ടു തവണ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ പി.വി സിന്ധുവിനെ ഇന്ത്യയുടെ പതാക വഹിക്കാന്‍ തെരഞ്ഞെടുത്ത കാര്യം അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധികൃതർ അറിയിച്ചു. സിന്ധുവിന് പുറമെ ഭാരദ്വാഹക മീരഭായ് ചാനു, വനിത ബോക്സിങ് താരം ലോവ്‌ലിന എന്നിവരെയും അസോസിയേഷന്‍ പരിഗണിച്ചിരുന്നു. എന്നാല്‍, സിന്ധുവിന് വീണ്ടും നറുക്ക് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.