ബയോപ്പിക്കിനെ കുറിച്ചുള്ള ചോദ്യത്തിൽ തമാശരൂപേണയുള്ള മറുപടിയുമായി രംഗത്തെത്തി രാഹുൽ ദ്രാവിഡ്. താൻ തന്നെ തന്‍റെ ബയോപ്പിക്കിൽ അഭിനയിക്കുമെന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്. താരത്തിന്‍റെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സിയറ്റ് ക്രിക്കറ്റ് അവാർഡ്സിനിടെ ക്വസ്റ്റൻ ആൻസർ സെഷനിൽ അദ്ദേഹത്തോട് തന്‍റെ ബയോപിക്കിൽ ആരെ കാസ്റ്റ് ചെയ്യണമെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
മോശമല്ലാത്ത പണം ലഭിക്കുവാണെങ്കിൽ താൻ തന്നെ അഭിനയിക്കുമെന്നാണ് ദ്രാവിഡ് പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. ഇന്ത്യക്കായി 164 ടെസ്റ്റ് മത്സരങ്ങളും 344 ഏകദിന മത്സരവും ദ്രാവിഡ് കളിച്ചിട്ടുണ്ടെങ്കലും ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലായിരുന്നു. കളിക്കാരനായി ലോകകപ്പ് നേടിയില്ലെങ്കിലും കോച്ച് ആയതിന് ശേഷം ഇന്ത്യക്ക് ടി-20 ലോകകപ്പ് നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ ദ്രാവിഡിന് സാധിച്ചിരുന്നു. അടുത്ത വർഷത്തെ ഐ.പി.എല്ലിൽ അദ്ദേഹം രാജസ്ഥാൻ റോയൽസിന്‍റെ കോച്ചാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐ.പി.എല്ലിൽ രാജസ്ഥാന് വേണ്ടി കളിക്കുകയും ടീമിന്‍റെ കോച്ചായും അദ്ദേഹ സേവനം നടത്തിയിരുന്നു.
നിലവിൽ ദ്രാവിഡിന്‍റെ ബയോപ്പിക്കൊന്നും ചർച്ചയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.