ന്യൂഡല്‍ഹി: സാഗര്‍ റാണ എന്നയാളെ മർദിച്ചു കൊന്ന സംഭവത്തിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീല്‍ കുമാറിനെ റെയിൽവേ സസ്പെൻഡ് ചെയ്തു. നോർത്തേൺ റെയിൽവേയിൽ സീനിയർ കമേഴ്സ്യൽ മാനേജർ ആയിരുന്നു സുശീൽ കുമാർ. ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിനായിരുന്നു കൊലപാതകം.
തുടർന്ന് ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ 18 ദിവസത്തിനുശേഷമാണ് മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അജയ് കുമാറിനെ ക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയും പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
2008ലെ െബയ്ജിങ് ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലവും 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിയും സുശീല്‍ കുമാര്‍ നേടിയിട്ടുണ്ട്. സുശീൽ കുമാറിന് വധശിക്ഷ നല്‍കണമെന്ന് സാഗര്‍ റാണയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സുശീല്‍ കുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. പൊലീസ് അന്വേഷണം അട്ടിമറിക്കാതിരിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പിതാവ് അശോകന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.