ചെന്നൈ: തമിഴ്നാട് ചെസ് ഒളിമ്പ്യാഡിന് ആതിഥ്യം വഹിക്കാൻ തയാറായിരിക്കെ, ചെസിനോടുള്ള അഗാധ പ്രണയം വെളിപ്പെടുത്തി സ്റ്റൈൽ മന്നൻ രജനീ കാന്ത്. ഇൻഡോർ ഗെയിമെന്ന നിലയിൽ ചെസിനെ വളരെയധികം ഇഷ്ടപ്പെടുന്നതായി രജനീ കാന്ത് പറഞ്ഞു. 44ാമത് ചെസ് ഒളിമ്പ്യാഡ് പങ്കെടുക്കാനെത്തിയവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ട്വിറ്ററിലൂടെ ചെസ് ഒളിമ്പ്യാഡ് 2022 എന്ന ഹാഷ്ടാഗിലാണ് രജനീകാന്ത് ചെസിനോടുള്ള പ്രണയം വെളിപ്പെടുത്തിയത്. മത്സരത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും അദ്ദേഹം വിജയാശംസ നേരുകയും ചെയ്തു. ചിന്താമഗ്നനായിരുന്ന് ചെസ് കളിക്കുന്ന ഒരു ഫോട്ടോയും രജനീകാന്ത് പങ്കുവെച്ചു. ജൂലൈ 28 മുതൽ ആഗസ്റ്റ് 10 വരെയാണ് ചെസ് ഒളിമ്പ്യാഡ്. ചെന്നൈയിലെ മാമല്ലപുരത്താണ് ടൂർണമെന്റ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.