ചണ്ഡിഗഡ്: ടോക്യോ പാരലിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ഭവിന ബെൻ പട്ടേലിന് ടേബ്ൾ ടെന്നിസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) പാരിതോഷികം പ്രഖ്യാപിച്ചു. ഭവിന പട്ടേലിന് 31 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് ടി.ടി.ബി.ഐ അധ്യക്ഷനും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.
ടേബ്ൾ ടെന്നിസ് വിഭാഗത്തിൽ പാരാലിമ്പിക്സ് ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന പട്ടേൽ. മെഡൽ നേടുന്ന രണ്ടാമത്തെ താരവും. 2016ൽ ദീപ മാലിക് ഷോട്പുടിൽ വെള്ളി നേടിയിരുന്നു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ സുൻധിയ ഗ്രാമക്കാരിയായ ഭവിനയുടെ ആദ്യ പാരലിമ്പിക്സാണിത്.
21ാം വയസ്സിൽ ടേബ്ൾ ടെന്നിസ് കളിച്ചു തുടങ്ങിയ ഭവിന 2011ൽ ലോക രണ്ടാം നമ്പർ താരമായിരുന്നു. തായ്ലൻഡ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ പാര ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ് എന്നിവയിൽ വെള്ളി നേടിയിട്ടുണ്ട്.
ടോക്യോ പാരലിമ്പിക്സിൽ ക്ലാസ് ഫോർ വിഭാഗം സെമിഫൈനലിൽ ലോക മൂന്നാം നമ്പർ താരമായ ചൈനയുടെ മിയാവോ ഷാങ്ങിനെ 3-2ന് (7-11, 11-7, 11-4, 9-11, 11-8) തോൽപിച്ചായിരുന്നു ഭവിന ഫൈനൽ പ്രവേശനം നേടിയത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ സൂ യിങ്ങനോടാണ് ഭവിന പട്ടേൽ എതിരിട്ടത്. 19 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 7-11, 5-11, 6-11 എന്ന സ്കോറിനായിരുന്നു തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.