താഷി യാങ്ഗോം: എവറസ്റ്റ് കീഴടക്കിയ ഈ സീസണിലെ ആദ്യ വനിത

ന്യൂഡൽഹി: 2021 സീസണിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടവുമായി ഇന്ത്യക്കാരി. അരുണാചൽ സ്വദേശി താഷി യാങ്ഗോമാണ് ഈ നേട്ടത്തിന് അർഹയായത്.

അരുണാചൽ പ്രദേശിലെ ദിരങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മൗന്‍റൈനീറിങ് ആൻഡ് അലൈഡ് സ്പോർട്സിലാണ് (നിമാസ്) താഷി പരിശീലനം പൂർത്തിയാക്കിയത്. കേന്ദ്ര യുവജനകാര്യ മന്ത്രി കിരൺ റിജിജുവാണ് സന്തോഷ വാർത്ത ട്വീറ്റ് ചെയ്തത്.

നിമാസിലെ നിരന്തര പരിശീലനമാണ് താഷിയെ കരുത്തയായ പർവതാരോഹകയായി മാറ്റിയതെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചു.

മേയ് 11നാണ് 8,849 മീറ്റർ ഉയരം താഷി കീഴടക്കിയത്. നിമാസിൽ നിന്നും പരിശീലനം പൂർത്തിയാക്കി എവറസ്റ്റ് കീഴടക്കിയ ഒമ്പതാമത്തെ പർവതാരോഹകയാണ് 37കാരിയായ താഷി യാങ്ഗോം.

അരുണാചൽ പ്രദേശിലെ പശ്ചിമ കമെങ് ജില്ലയിൽ 52 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് നിമാസ്. ഭൂമി, വായു, അക്വാ മേഖലകളിലെ രാജ്യത്തെ ആദ്യത്തെ സാഹസിക സ്ഥാപനമാണ്. പർവത രക്ഷാപ്രവർത്തനം, പർവതാരോഹണം, സാഹസിക വിനോദങ്ങൾ എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം എവറസ്റ്റ് പർവതാരോഹണം റദ്ദാക്കിയിരുന്നു. ഈ വർഷം 400 പേർക്ക് പര്യവേഷണ പെർമിറ്റ് നൽകിയത്.

Tags:    
News Summary - Tashi Yangjom for becoming 1st Indian woman climber to scale Mt Everest in 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.