ടോക്യോ: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടങ്ങളുടെ ദിനം. ഹൈജംപിൽ വെള്ളിയും ഷൂട്ടിങ്ങിലും അെമ്പയ്ത്തിലും വെങ്കലവും നേടിയാണ് ഇന്ത്യ മെഡൽ നേട്ടം 13ലെത്തിച്ചത്. രണ്ടു സ്വർണവും ആറു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്. പാരാലിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കൂടുതൽ മെഡൽ നേട്ടങ്ങളോടെ തുടരുകയാണ്.
പുരുഷ ഹൈജംപിൽ പ്രവീൺ കുമാറാണ് ഏഷ്യൻ റെക്കോഡ് തകർത്ത പ്രകടനത്തോടെ വെള്ളി നേടിയത്. പുരുഷ അെമ്പയ്ത്തിൽ വെങ്കലം സ്വന്തമാക്കിയ ഹർവീന്ദർ സിങ് പാരാലിമ്പിക്സ് അെമ്പയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയപ്പോൾ വനിത ഷൂട്ടിങ്ങിൽ സ്വർണത്തിന് അകമ്പടിയായി വെങ്കലവും മാറിലണിഞ്ഞ അവാനി ലെഖാര പാരലിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന വിശേഷണത്തിനർഹയായി.
ഹൈജംപ് ടി64 വിഭാഗത്തിൽ 2.07 മീ. ചാടിയാണ് പ്രവീൺ കുമാർ വെള്ളി നേടിയത്. നോയിഡക്കാരനായ 18കാരനാണ് ഇതുവരെ മെഡൽ നേടിയ ഇന്ത്യക്കാരിൽ ഏറ്റവും പ്രായംകുറഞ്ഞവൻ.
50 മീ. റൈഫിൾ ത്രീപൊസിഷൺ ഷൂട്ടിങ് എസ്.എച്ച് വൺ വിഭാഗത്തിലാണ് ലെഖാര വെങ്കലം നേടിയത്. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു 19കാരിയുടെ മെഡൽനേട്ടം. ഒരു പാരാലിമ്പിക്സിൽ രണ്ടു മെഡൽ നേടിയ ഏകതാരം ജോഗീന്ദർ സിങ് സോധിയായിരുന്നു. ആ നേട്ടത്തിനൊപ്പമെത്തിയ ലെഖാരെ ആദ്യ വനിത താരവുമായി.31കാരനായ ഹർവീന്ദർ സിങ് അവസാനഘട്ടത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെയാണ് വെങ്കലം അെമ്പയ്തിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.