ടോക്യോ: പാരലിമ്പിക്സിൽ ഇന്ത്യ മെഡൽകൊയ്ത്ത് തുടരുന്നു. പുരുഷ വിഭാഗം ഹൈജംപിൽ (ടി 63) ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. മാരിയപ്പൻ തങ്കവേലു (1.86 മീറ്റൻ) വെള്ളി നേടിയപ്പോൾ ശരദ്കുമാർ (1.83 മീറ്റർ) വെങ്കലം സ്വന്തമാക്കി.
മാരിയപ്പൻ തങ്കവേലുവിന്‍റെയും ശരദിന്‍റെയും സീസണിലെ മികച്ച പ്രകടനമാണിത്. അമേരിക്കൻ താരത്തിനാണ് ഈ ഇനത്തിൽ സ്വർണം. മാരിയപ്പൻ തങ്കവേലുവിനും ശരദിനുമൊപ്പം മാറ്റുരച്ച മറ്റൊരു ഇന്ത്യൻ താരമായ വരുൺ ഭാട്ടി 1.77 മീറ്റർ ഉയരം താണ്ടി ഏഴാമതെത്തി.
ഇതോടെ ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ മെഡൽനേട്ടം 10 ആയി. ചൊവ്വാഴ്ച 10 മീറ്റർ എയർപിസ്റ്റളിൽ (എസ്.എച്ച് 1ക്ലാസ്) ഇന്ത്യയുടെ സിങ്രാജ് അദാന വെങ്കലമെഡൽ സ്വന്തമാക്കിയിരുന്നു.
ജാവലിൻ ത്രോയിൽ ഇന്ത്യ ഏറെ നേട്ടങ്ങൾ കൊയ്ത ദിനമായിരുന്നു തിങ്കൾ. സുമിത് ആന്‍റിൽ പുരുഷന്മാരുടെ ജാവലിൻ േത്രായിൽ (F64) ലോക റെക്കോർഡോടെ സ്വർണം നേടി. 68.55 മീറ്ററാണ് സുമിത് എറിഞ്ഞത്. പുരുഷന്മാരുടെ ജാവലിൻ േത്രായിൽ (F46) ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദർ സിങ് ഗുജ്ജാർ വെങ്കലവും നേടിയിരുന്നു.
ഷൂട്ടിങ് (10 മീറ്റർ എയർ റൈഫിൽ) വിഭാഗത്തിൽ അവനി ലേഖാര ലോക റെക്കോർഡോടെ സ്വർണം നേടിയതും ഇന്ത്യയുടെ അഭിമാനനേട്ടമായി. പാരാലിമ്പിക്സിന്‍റെ ചരിത്രത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി.
ഡിസ്കസ്ത്രോയിൽ യോഗേഷ് കത്തൂനിയ, ടേബ്ൾ ടെന്നിസിൽ ഭവിനബെൻ പട്ടേൽ, ഹൈജംപിൽ നിഷാദ് കുമാർ എന്നിവർ വെള്ളി നേടി. ഡിസ്കസ്േത്രായിൽ വിനോദ്കുമാർ വെങ്കലം നേടിയെങ്കിലും പിന്നീട് അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.