ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നു മെഡലുകൾ കൂടി. ഡിസ്കസ്ത്രോയിൽ യോഗേഷ് കത്തൂനിയ വെള്ളിയും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദർ സിങ് ഗുജ്ജാർ വെങ്കലവും നേടി.
യോഗേഷ് കത്തൂനിയ 44.38 മീറ്റർ ദൂരം മറികടന്നാണ് നേട്ടം കൈവരിച്ചത്. 44.57 മീറ്റർ എറിഞ്ഞ ബ്രസീലിന്‍റെ ക്ലൗണ്ടിനി ബാറ്റിസ്റ്റ സ്വർണം നേടി.
ദേവേന്ദ്ര ജജാരിയ 64.35 മീറ്ററും സുന്ദർ സിങ് ഗുജ്ജാർ 64.01 മീറ്ററും എറിഞ്ഞാണ് നേട്ടം കൈവരിച്ചത്. 67.79 മീറ്റർ എറിഞ്ഞ ശ്രീലങ്കയുടെ ഹെറാത് മുടിയൻസെലേഗക്ക് ആണ് സ്വർണം. ജാവലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അജിത് സിങ് എട്ടാം സ്ഥാനത്തെത്തി.
ഷൂട്ടിങ് (10 മീറ്റർ എയർ റൈഫിൽ) വിഭാഗത്തിൽ ഇന്ത്യൻ താരം അവനി ലേഖാര ലോക റെക്കോർഡോടെ സ്വർണം നേടിയിരുന്നു. 249.6 പോയിന്‍റ് നേടിയാണ് അവനി ജേതാവായത്. പാരാലിമ്പിക്സിന്‍റെ ചരിത്രത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി.
പാരലിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭവിനബെൻ പട്ടേൽ (ടേബ്ൾ ടെന്നിസ്), നിഷാദ് കുമാർ (ഹൈജംപ്), വെങ്കലം കരസ്ഥമാക്കിയ വിനോദ് കുമാർ (ഡിസ്കസ്ത്രോ) എന്നിവരാണ് ഇന്ത്യക്കായി മെഡൽ കൊയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.