പി.ടി ഉഷയുടെ 39 വർഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്

ഹാങ്ചോ: മലയാളി അത്‍ലറ്റ് പി.ടി ഉഷയുടെ 39 വർഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിലാണ് വിത്യ ചരിത്രം കുറിച്ചത്. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ഉഷ സ്ഥാപിച്ച 55.42 സെക്കന്‍ഡ് എന്ന ദേശീയ റെക്കോഡിനൊപ്പമാണ് തമിഴ്നാട്ടുകാരിയെത്തിയത്. ഹീറ്റ്സിൽ ഒന്നാമതായി ഫിനിഷ് ചെയ്ത താരം ഈയിനത്തില്‍ ഫൈനലിൽ ഇറങ്ങുമ്പോൾ ഇന്ത്യ സ്വർണ പ്രതീക്ഷയിലാണ്. വിത്യയുടെ നേരത്തേയുണ്ടായിരുന്ന മികച്ച സമയം 55.43 സെക്കന്‍ഡ് ആയിരുന്നു. 

തിങ്കളാഴ്ച സ്കേറ്റിങ്ങിലെ രണ്ട് വെങ്കല മെഡലോടെയാണ് ഇന്ത്യ തുടക്കം കുറിച്ചത്. വനിതകളുടെയും പുരുഷന്മാരുടെയും 3000 മീറ്റർ സ്പീഡ് സ്കേറ്റിങ് റിലേ ടീമിനത്തിലാണ് വെങ്കലം നേടിയത്. പുരുഷന്മാരിൽ അനന്ത്കുമാർ വേൽകുമാർ, സിദ്ധാന്റ് രാഹുൽ കാം​െബ്ല, വിക്രം രജീന്ദ്ര ഇനാഗലെ എന്നിവരടങ്ങുന്ന സംഘവും വനിതകളിൽ കാർത്തിക ജഗദീശ്വരൻ, ഹീരാൽ സന്ധു, ആരതി കസ്തൂരി രാജ് എന്നിവരുമാണ് വെങ്കലം നേടിയത്.

Tags:    
News Summary - Vithya Ramraj equals PT Usha's 39-year-old record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.