കോഴിക്കോട്: കുത്തിയൊഴുകുന്ന പുഴയോട് പോരാടി അമേരിക്കക്കാരി ഇവ ക്രിസ്റ്റിൻസൺ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ‘റാപിഡ് റാണി’യായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 23കാരൻ അമിത് ഥാപ്പയാണ് ‘റാപിഡ് രാജ’. 20കാരിയായ ഇവ ക്രിസ്റ്റിൻസൺ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിനിയാണ്. പങ്കെടുത്ത ആദ്യ അന്താരാഷ്ട്ര മത്സരത്തിൽതന്നെ വിജയിക്കാൻ കഴിഞ്ഞുവെന്നത് ഇവയുടെ കരിയറിലെ പൊൻതൂവലായി.
കയാക്കിങ് ചാമ്പ്യൻഷിപ്പിലെ സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ സൂപ്പർ ഫൈനൽ എന്നിവയിലെ ഒന്നാം സ്ഥാനമാണ് ഇവ ക്രിസ്റ്റിൻസണിനെയും അമിത് ഥാപ്പയെയും ചാമ്പ്യൻഷിപ്പിന്റെ വിജയികളാക്കിയത്. ആവ ക്രിസ്റ്റിൻസൺ (യു.എസ്.എ), ആനി ഹോഡ്ജൻ (യു.എസ്.എ), മൈക്ക് ക്രുത്യൻസ്കി (ഇസ്രായേൽ), ഹെയ്ഡി വാൽഷ് (യു.കെ), ഡി വെറ്റ് മിച്ചൗ (ദക്ഷിണാഫ്രിക്ക) എന്നീ കയാക്കാർമാർ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഒമ്പതാമത് അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങൾക്കായി കോടഞ്ചേരിയിലെത്തിയിരുന്നു. വിദേശികളെ കൂടാതെ നിരവധി ഇന്ത്യൻ കയാക്കിങ് താരങ്ങളും വിവിധ മത്സരങ്ങളിലായി സമ്മാനങ്ങൾ വാരിക്കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.