താഷ്കെന്റ്: ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മൂന്ന് മെഡലുകൾ ഉറപ്പാക്കിയ ഇന്ത്യൻ താരങ്ങൾക്ക് വെള്ളിയാഴ്ച സെമി ഫൈനൽ. 51 കിലോഗ്രാം ഇനത്തിൽ ദീപക് ഭോറിയ ഫ്രാൻസിന്റെ ബിലാൽ ബെന്നാമയെയും 57 കിലോയിൽ മുഹമ്മദ് ഹുസാമുദ്ദീൻ ക്യൂബക്കാരൻ സെയ്ദൽ ഹോർതയെയും 71 കിലോയിൽ നിഷാന്ത് ദേവ് കസാഖ്സ്താന്റെ അസ് ലൻബേക് ഷിംബർജെനോവിനെയും നേരിടും.
സെമിയിൽ തോറ്റവർക്ക് വെങ്കലം ലഭിക്കും. വിജേന്ദർ സിങ് (വെങ്കലം, 2009), വികാസ് കൃഷ്ണൻ (വെങ്കലം, 2011), ശിവ ഥാപ്പ (വെങ്കലം, 2015), ഗൗരവ് ബിധുരി (വെങ്കലം, 2017), മനീഷ് കൗഷിക് (വെങ്കലം, 2019), അമിത് പൻഘൽ (വെള്ളി, 2019), ആകാശ് കുമാർ (വെങ്കലം, 2021) എന്നിവരാണ് ഇതുവരെ ഇന്ത്യയുടെ മെഡൽ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.