ന്യൂഡൽഹി: നിലവിലെ ചാമ്പ്യൻ ഡിങ് ലിറനും ഇന്ത്യയുടെ കൗമാര താരം ഡി. ഗുകേഷും ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യൻഷിപ് സിംഗപ്പൂരിൽ നടക്കും. ആതിഥേയത്വത്തിനായി ഇന്ത്യയിൽ നിന്ന് ഡൽഹിയും ചെന്നൈയും രംഗത്തുണ്ടായിരുന്നെങ്കിലും സിംഗപ്പൂരിനാണ് നറുക്ക് വീണത്.
ചാമ്പ്യൻഷിപ് നടത്താനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും പരിശോധിച്ച ശേഷമാണ് ആതിഥേയ നഗരം തെരഞ്ഞെടുത്തതെന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ അറിയിച്ചു. ചൈനീസ് താരമായ ലിറനെതിരെ സ്വന്തം നാട്ടിൽ മത്സരിക്കാനുള്ള അവസരം ഇതോടെ ചെന്നൈ സ്വദേശിയായ ഗുകേഷിന് നഷ്ടമായി. നവംബർ, ഡിസംബർ മാസങ്ങളിലായാണ് ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.