ലോ​ക ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ

ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് മെഡൽക്കൊയ്ത്ത്

ചാങ്യോൺ (ദക്ഷിണ കൊറിയ): വ്യാഴാഴ്ചയും സ്വർണവുമായി തിളങ്ങിയ ഇന്ത്യ ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ് മെഡൽപട്ടികയിൽ മുന്നിൽ. മൂന്നു സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവുമായി എട്ടു മെഡൽ സ്വന്തമാക്കിയ ടീം ആതിഥേയരായ കൊറിയക്കും സെർബിയക്കും മുന്നിലാണ്. അർജുൻ ബബൂട്ട, ഷാഹു തുഷാർ, പാർഥ് മാഖിജ എന്നിവരടങ്ങിയ സഖ്യമാണ് വ്യാഴാഴ്ച ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. കൊറിയയെ 17-15നാണ് ടീം വീഴ്ത്തിയത്.

അർജുനും ഷാഹുവിനും ഇത് രണ്ടാം ലോകകപ്പ് സ്വർണമാണ്. ഇളനില വലവീരൻ, മെഹുലി ഘോഷ്, രമിത എന്നിവർ ചേർന്ന് വെള്ളി നേടിയതായിരുന്നു ഇന്നലെ ടീമിന്റെ രണ്ടാം മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പുരുഷ, വനിത ടീമുകളും വെള്ളി നേടി.

Tags:    
News Summary - world shooting championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.