ലോക റസ്‍ലിങ് കൂട്ടായ്മയിൽനിന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പുറത്ത്; ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകക്ക് കീഴിൽ മത്സരിക്കാനാവില്ല

യുനൈറ്റഡ് വേൾഡ് റസ്‍ലിങ് (യു.ഡബ്ലു.ഡബ്ലു) കൂട്ടായ്മയിൽനിന്ന് റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറത്ത്. ഏറെക്കാലമായി തുടരു​ന്ന വിവാദങ്ങൾ കാരണം സമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതാണ് അംഗത്വം സസ്​പെൻഡ് ചെയ്യാൻ ഇടയാക്കിയത്. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്ന് യു.ഡബ്ല്യു.ഡബ്ല്യു ഏപ്രിൽ 28ന് മുന്നറിയിപ്പ് നൽകിയിരുന്നു.

നടപടി വന്നതോടെ സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകക്ക് കീഴിൽ താരങ്ങൾക്ക് മത്സരിക്കാനാവില്ല. ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരം കൂടിയായ ഇതിൽ ന്യൂട്രൽ അത്‍ലറ്റുകളായി ഇറങ്ങേണ്ടി വരും.

ഫെഡറേഷൻ ​പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങൾ സമരത്തിനിറങ്ങുകയും തുടർന്നുണ്ടായ വിവാദങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് വൈകിയത്. നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയോഗിച്ച താൽക്കാലിക സമിതിയാണ് ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത്. 

Tags:    
News Summary - Wrestling Federation of India out of United World Wrestling; Cannot compete under Indian flag in World Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.