കോലാലംപൂർ: മുട്ടു കാൽ കാണുന്ന വ്സത്രം ധരിച്ചുവെന്ന പേരിൽ 12കാരിയെ മലേഷ്യയിലെ നാഷണൽ സ്കോളാസ്റ്റിക് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താക്കിയതായി പരാതി. കുട്ടിയുടെ കോച്ച് കൗശൽ ഖന്ദാർ ആണ് പരാതി ഉന്നയിച്ചത്. ഏപ്രിൽ 14 മുതൽ 16 വരെ നടന്ന ടൂർണെമൻറിൽ നിന്നാണ് മലേഷ്യക്കാരിയായ പെൺകുട്ടിയ ഒഴിവാക്കിയതെന്ന് കൗശൽ തെൻറ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
പലയിടങ്ങളിലും ഡ്രസ് കോഡുകൾ ഉണ്ടാകാറുണ്ട്. സംഘാടകർ അത് നേരത്തെ തന്നെ അറിയിക്കാറുമുണ്ട്. എന്നാൽ മലേഷ്യൻ ടൂർണമെൻറിെൻറ ഒന്നാം റൗണ്ട് പൂർത്തിയായി രണ്ടാം റൗണ്ട് പകുതിയായപ്പോഴാണ് പെൺകുട്ടിയെ വസ്ത്രത്തിെൻറ പേരിൽ വിലക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ടൂർണമെൻറ് നടക്കുേമ്പാൾ തലമറക്കണെമന്ന ആവശ്യം ഉണ്ടാകാറുണ്ട്. എന്നാൽ മലേഷ്യയിൽ ഇതുവരെ വസ്ത്രം സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൗശൽ പറയുന്നു.
പെൺകുട്ടിക്ക് പുതിയ വസ്ത്രം വാങ്ങി ധരിച്ച ശേഷംടൂർണമെൻറിൽ തുടരാമെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ, വസ്ത്രം മാറ്റി മത്സരത്തിൽ തുടരാമെന്ന വിവരം ലഭിച്ചത് രാത്രി 10മണിക്ക് ശേഷമാണ്. കടകൾ അടച്ചതിനാൽ വസ്ത്രം വാങ്ങാനായില്ല. പിറ്റേന്ന് രാവിലെ ഒമ്പതിനു തന്നെ ടൂർണമെൻറ് തുടങ്ങുമെന്നതിനാൽ വസ്ത്രം വാങ്ങി വരാൻ സമയം ലഭിക്കില്ലെന്ന് സംഘാടകർക്കും അറിയുന്ന കാര്യമാെണന്നും കോച്ച് ആരോപിച്ചു. കോലാലംപൂർ മേഖലാ പാമ്പ്യനായിരുന്ന പെൺകുട്ടി അതോടെ ടൂർണമെൻറിൽ നിന്ന് പുറത്തായി.
പണവും സമയവും ചെലവഴിച്ചുവെന്നതുമാത്രമാണ് ഇൗ ടൂർണമെൻറ് കൊണ്ട് ഉണ്ടായ ഫലം. ടൂർണമെൻറിന് പ്രവേശന ഫീസും മറ്റും നൽകി, യാത്രക്കും ഭക്ഷണത്തിനും താമസത്തിനുമെല്ലാം പണം ചെലവാക്കി വന്നതാണ്. കുറച്ചുകൂടി മാന്യമായ പെരുമാറ്റം സംഘാടകരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. സംഭവത്തിനു ശേഷം കുട്ടി നിരാശയിലാണെന്നും കോച്ച് പറഞ്ഞു.
ഡ്രസ് കോഡിനെ കുറിച്ച് നേരത്തെ അറിയിച്ചിരുന്നില്ലെന്നും തെൻറ മകൾ വിഷമത്തിലാണെന്നും സംഘാടകർ മാപ്പു പറയണമെന്നും പെൺകുട്ടിയുടെ അമ്മ അറിയിച്ചു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കോച്ചും കുട്ടിയുടെ അമ്മയും പറഞ്ഞ കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും സംഘാടകർ പറഞ്ഞു. അമ്മ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.