ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നിലെ ഗുഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് ഗുസ്തി താരം നര്‍സിംഗ് യാദവ്. ഭക്ഷണത്തില്‍ ആരോ നിരോധിത മരുന്ന് കലര്‍ത്തിയതാണ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ ഇടയാക്കക്കിയതെന്നും നര്‍സിംഗ് ആരോപിച്ചു. ആരോപണത്തെ പിന്തുണച്ച് ദേശീയ റസ്ലിംഗ് ഫെഡറേഷനും രംഗത്തെത്തി.
റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ അംഗമായിരുന്ന നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് ടെസ്റ്റില്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. ഉത്തേജക മരുന്ന് കണ്ടെത്തിയ നിരോധിത മരുന്ന് താന്‍ കഴിച്ചിട്ടില്ലെന്നും, സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്നും നര്‍സിംഗ് ആരോപിച്ചിരുന്നു. ഒളിമ്പിക്സ് ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിരോധിത മരുന്ന് ചേര്‍ത്തുവന്ന ഗുരുതര ആരോപണമാണ് നര്‍സിംഗ് ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണത്തെ പിന്തുണച്ച് ദേശീയ റസ്ലിംഗ് അസോസിയേഷനും രംഗത്തെത്തി. നര്‍സിംഗ് അയച്ച കത്തില്‍ ഏതെങ്കിലും താരത്തിന്‍റെയോ, പരിശീലകന്‍റെയോ പേര് പരമാര്‍ശിക്കുന്നില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. നര്‍സിംഗിന്‍റെ സഹ താരമായ സന്ദീപ് തുളസി യാദവും ഡോപിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടത് ഗൂഢാലോചന സംശയം ബലപ്പെടുത്തുന്നതായി ഫെഡറേഷന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.