ഗോള്‍ഫിലും ഇന്ത്യന്‍ ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കാണാം

ന്യൂഡല്‍ഹി: ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി ഗോള്‍ഫ് ഉള്‍പ്പെടുത്തുന്നത് ഇത്തവണയാണ്. ഷൂട്ടിങ്, ബോക്സിങ്, ഗുസ്തി, അമ്പെയ്ത്ത് തുടങ്ങിയ ഇനങ്ങളിലാണ് എക്കാലവും ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍. ഇത്തവണ ആ പട്ടികയിലേക്ക് ഗോള്‍ഫ് കൂടിയത്തെുന്നുണ്ട്. അതിനു കാരണമാകുന്ന മൂന്നു പേര്‍. അനിര്‍ബന്‍ ലാഹിരി, എസ്.എസ്.പി. ചൗരസ്യ, റാഷിദ് ഖാന്‍.  ഗോള്‍ഫിന് അത്രയൊന്നും വേരോട്ടമില്ലാത്ത ഇന്ത്യയില്‍നിന്ന് ഇത്തവണത്തെ മെഡല്‍ പ്രതീക്ഷയായി ഇവര്‍ ഉയര്‍ന്നിരിക്കുന്നു എന്നതിന് തെളിവാണ് ബ്രസീലിയന്‍ ഗോള്‍ഫര്‍ അഡില്‍സന്‍ ഡാ സില്‍വയുടെ വാക്കുകള്‍. റിയോയില്‍ ഇത്തവണ ഗോള്‍ഫ് പോരാട്ടം കനക്കും. ഇന്ത്യയില്‍നിന്ന് മൂന്നുപേരാണ് മെഡല്‍ പോരാട്ടത്തിനുള്ളത്. അനിര്‍ബന്‍ ലാഹിരി, എസ്.എസ്.പി. ചൗരസ്യ, റാഷിദ് ഖാന്‍ എന്നിവര്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഒളിമ്പിക്സില്‍ അവരുടെ ഫോം തുടര്‍ന്നാല്‍ മെഡല്‍ പട്ടികയില്‍ സാധ്യതയുണ്ട്- ഡാ സില്‍വ പറയുന്നു. നേരത്തെ അനിര്‍ബന്‍ ലാഹിരി ഒളിമ്പിക്സ് മെഡല്‍ നേടാന്‍ സാധ്യതയുണ്ടെന്ന പ്രസ്താവനയുമായി വിഖ്യാത താരം ടൈഗര്‍ വുഡ്സും രംഗത്തത്തെിയിരുന്നു.


അനിര്‍ബന്‍ ലാഹിരി
ജനനം കൊണ്ട് ബംഗാളിയാണെങ്കിലും കര്‍ണാടകയിലെ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ 28കാരന്‍ അനിര്‍ബന്‍ ലാഹിരി 2008ല്‍ ഏഷ്യന്‍ ടൂറിലൂടെയാണ് പ്രഫഷനല്‍ ഗോള്‍ഫിലേക്കത്തെുന്നത്. ആദ്യ വിജയത്തിന് മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2011 പാനസോണിക് ഓപണ്‍ വിജയത്തോടെ അനിര്‍ബനെ ശ്രദ്ധിക്കാന്‍ തുടങ്ങി. 2012ലെ ഓപണ്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു.  2014ലാണ് അനിര്‍ബന്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൊയ്യുന്നത്. ഏഷ്യന്‍ ടൂറിലെ കന്നി ജയത്തോടൊപ്പം വെനേഷ്യന്‍ മക്കാവു ഓപണിലും ജയം. 2013ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റില്‍ മൂന്നാമതായി ഫിനിഷ് ചെയ്തു.  ലോക റാങ്കിങ്ങില്‍ 40ാമതാണ് അനിര്‍ബന്‍െറ സ്ഥാനം.


എസ്.എസ്.പി ചൗരസ്യ
മുഴുവന്‍ പേര് ശിവ് ശങ്കര്‍ പ്രസാദ് ചൗരസ്യ. 1997ലാണ് ചൗരസ്യ പ്രഫഷനല്‍ ഗോള്‍ഫിലേക്ക് തിരിയുന്നത്. ഇന്ത്യന്‍ ടൂറില്‍ എട്ടു തവണ ഈ 37കാരന്‍ ചാമ്പ്യനായി. ഇന്ത്യന്‍ ഓപണില്‍ രണ്ടു തവണ രണ്ടാമതായും ഫിനിഷ് ചെയ്തു. 2008ല്‍ യൂറോപ്യന്‍ ടൂറിന്‍െറ ഭാഗമായി നടന്ന പ്രഥമ ഇന്ത്യന്‍ മാസ്റ്റേഴ്സില്‍ വെന്നിക്കൊടി പാറിച്ചു. 2011ല്‍ യൂറോപ്യന്‍ ടൂറിലും ന്യൂഡല്‍ഹിയിലെ അവന്ത മാസ്റ്റേഴ്സിലും വിജയിച്ചു.


റാഷിദ് ഖാന്‍
ന്യൂഡല്‍ഹി സ്വദേശിയായ 25കാരന്‍ റാഷിദ് ഖാന്‍ ഗോള്‍ഫില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ പ്രതീക്ഷയാണ്. 2010 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടി ശ്രദ്ധിക്കപ്പെട്ടു. 2010ലാണ് പ്രഫഷനല്‍ രംഗത്തേക്കത്തെിയത്. 2011ല്‍ പ്രഫഷനല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുത്തു. 2012ല്‍ ഏഷ്യന്‍ ടൂറില്‍ പങ്കെടുത്തു.  2014 സെയില്‍-എസ്.ബി.ഐ ഓപണില്‍ വിജയിയായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.