പെൻസിൽവാനിയ: ഗോൾഫ് ചരിത്രത്തിലെ ഇതിഹാസ താരം അർനോൾഡ് പാമർ അന്തരിച്ചു. 87 വയസ്സായിരുന്നു. ഗോൾഫ് വീക്ക് മാഗസിൻ കുടുംബവൃത്തങ്ങളിൽ നിന്നും മരണം സ്ഥിരീകരിച്ചു. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഞായറാഴ്ചയായിരുന്നു മരണം. കഴിഞ്ഞ കുറച്ചു കാലമായി പാമർ വാർധക്യസഹജമായ അവശത അനുഭവിക്കുകയായിരുന്നു.
തൻറെ കരിയറിൽ ഏഴു പ്രധാന ടൂർണമെന്റുകളിൽ പാമർ വിജയിയായിട്ടുണ്ട്. നാലു തവണ മാസ്റ്റേഴ്സ് (1958, 1960, 1962, 1964) വിജയിയായി. രണ്ടു തവണ ബ്രിട്ടീഷ് ഒാപണും (1961, 1962) ഒരിക്കൽ യു.എസ് ഓപ്പണും (1960) അദ്ദേഹം നേടി. ഗോൾഫിലെ ആദ്യ ടെലിവിഷൻ സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്നു അദ്ദേഹം.
(2/2) It’s hard to imagine golf without you or anyone more important to the game than the King.
— Tiger Woods (@TigerWoods) September 26, 2016
The life and legacy of Arnold Daniel Palmer (1929-2016). https://t.co/adbPZZmTCT pic.twitter.com/ypqZxqg2XH
— USGA (@USGA) September 26, 2016
We are deeply saddened by the death of Arnold Palmer, golf's greatest ambassador, at age 87. pic.twitter.com/iQmGtseNN1
— USGA (@USGA) September 26, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.