ദുബൈ: പത്ത് ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ദുബൈ സൂപ്പർ സീരീസ് ഫൈനൽ പോരാട്ടത്തിന് ഇന്ന് തുടക്കം. പുരുഷ-വനിത വിഭാഗങ്ങളിലെ എട്ട് ടോപ് സീഡ് താരങ്ങൾ മത്സരിക്കുന്ന ഫൈനലിൽ ഇന്ത്യയിൽ നിന്നും കെ. ശ്രീകാന്തും പി.വി. സിന്ധുവും കിരീടപ്രതീക്ഷയോടെ കോർട്ടിലിറങ്ങും.
വനിത വിഭാഗത്തിൽ സിന്ധു മൂന്നും, പുരുഷ വിഭാഗത്തിൽ ശ്രീകാന്ത് നാലും റാങ്കുകാരായാണ് സൂപ്പർ സീരീസ് ഫൈനലിൽ മത്സരിക്കുന്നത്. സീസണിലെ ഉജ്ജ്വല പ്രകടനവുമായാണ് ഇന്ത്യൻ താരങ്ങളുടെ വരവ്. കൊറിയ, ഇന്ത്യ ഒാപൺ, ലോകചാമ്പ്യൻഷിപ്പ് വെള്ളി, ഹോേങ്കാങ് ഒാപൺ റണ്ണർഅപ് നേട്ടങ്ങളുമായാണ് സിന്ധുവിെൻറ സീസണിലെ കുതിപ്പ്. ശ്രീകാന്ത് കലണ്ടർ വർഷത്തിൽ നാല് സൂപ്പർ സീരീസ് കിരീടമണിഞ്ഞ ആദ്യ ഇന്ത്യക്കാരൻ എന്ന തിളക്കവുമായാണ് സൂപ്പർ പോരാട്ടത്തിനിറങ്ങുന്നത്. ഇന്തോനേഷ്യ, ആസ്ട്രേലിയ, ഡെന്മാർക്, ഫ്രഞ്ച് ഒാപൺ കിരീടങ്ങളാണ് ശ്രീകാന്ത് നേടിയത്.
ഗ്രൂപ് ‘ബി’യിൽ ഷി യുകി, ചൗ ടിൻ ചെൻ, വിക്ടർ അക്സൽസൻ എന്നിവരാണ് ശ്രീകാന്തിെൻറ എതിരാളികൾ. ആദ്യ രണ്ട് സ്ഥാനക്കാർക്ക് സെമിയിൽ ഇടം പിടിക്കാം.
വനിതകളിൽ ഗ്രൂപ് ‘എ’യിൽ അകാനെ യമാഗുച്ചി, സയാക സാേട്ടാ, ഹി ബിങ്ജിയാവോ എന്നിവരാണ് സിന്ധുവിെൻറ എതിരാളികൾ. നൊസോമി ഒകുഹാര, കരോലിന മരിൻ എന്നിവർ ടൂർണമെൻറിൽ നിന്നും പിൻവാങ്ങി. ഇന്ന് സിന്ധു ബിങ്ജിയാവോയെയും, ശ്രീകാന്ത്, വിക്ടർ അക്സൽസനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.