ബംഗളൂരു: ഇന്ത്യയുടെ തദ്ദേശനിർമിത ലഘു പോർവിമാനമായ തേജസിൽ പറന്ന് ബാഡ്മിൻറൺ താരം പി.വി. സിന്ധു. രണ്ടു സീറ്റുള്ള ത േജസ് ട്രെയിനർ വിമാനത്തിന്‍റെ സഹപൈലറ്റിന്റെ സീറ്റിലാണ് സിന്ധു പറന്നത്. ബംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ പ ്രദർശനത്തിൽ വനിതകൾക്ക് ആദരമർപ്പിച്ച് ശനിയാഴ്ച വനിതാ ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉച്ചക്ക് 12 നാണ് പി.വി. സിന്ധു തേജസിൽ പറന്നത്.
Badminton player PV Sindhu waves as she is about to take off for a sortie in the indigenous Light Combat Aircraft - Tejas in Benga luru. #AeroIndia2019 pic.twitter.com/KvYkPLiGT5
— ANI (@ANI) February 23, 2019
23 വയസ്സുള്ള സിന്ധു, തേജസിൽ പറക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന ചരിത്രം കൂടിയാണ് കുറിച്ചത്. തേജസ് മാർക്ക് മൂന്നിന് അന്തിമ ക്ലിയറൻസ് ലഭിച്ച് വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെ തേജസിലേറുന്ന ആദ്യ വനിതയെന്ന നേട്ടത്തിനും സിന്ധു ഉടമയായി.
വെള്ളിയാഴ്ച രാത്രിയോടെയാണ് സിന്ധു തേജസ് വിമാനത്തിൽ പറക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. കഴിഞ്ഞ ദിവസം കരസേന മേധാവി ബിപിൻ റാവത്ത് തേജസ്സ് മാർക്ക്-1 വിമാനത്തിൽ പൈലറ്റായി പറന്നിരുന്നു.
Shuttler PV Sindhu waves as she is about to take off for a sortie in the indigenous Light Combat Aircraft - Tejas in Bengaluru. #AeroIndia2019 pic.twitter.com/w6G6nx6N2n
— ANI (@ANI) February 23, 2019
2013ലാണ് തേജസിന് പ്രാഥമിക പ്രവർത്തന അനുമതി ലഭിച്ചത്. തേജസ് മാർക്ക്-1 യുദ്ധവിമാനം 2016ൽ വ്യോമസേന ഏറ്റെടുത്തിരുന്നെങ്കിലും യുദ്ധമുഖത്ത് ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. വിദൂര മിസൈൽ ശേഷി, പറക്കുന്നതിനിടെ ഇന്ധനം നിറക്കാനുള്ള സംവിധാനം തുടങ്ങിയവയാണ് തേജസിന്റെ പ്രത്യേകത.
മൂന്നര പതിറ്റാണ്ട് നീണ്ട പരീക്ഷണ ഘട്ടങ്ങൾ കടന്നാണ് തേജസ് സേനയുടെ ഭാഗമാകുന്നത്. ഡി.ആർ.ഡി.ഒയുടെ സ്വതന്ത്ര ഏജൻസിയായ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണ് തേജസ് രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.