തിരിച്ചുവന്ന് നദാൽ; സ്വീഡിഷ് ഓപണിൽ സ്പാനിഷ് താരം മൂന്നാം റൗണ്ടിൽ

ലണ്ടൻ: ഒളിമ്പിക്സിൽ മെഡലുമായി കരിയർ അവസാനിപ്പിക്കുകയെന്ന സാധ്യമായ സ്വപ്നത്തിലേക്ക് റാക്കറ്റേന്തി റാഫേൽ നദാൽ. സ്വീഡിഷ് ഓപൺ രണ്ടാം റൗണ്ടിൽ കരുത്തനായ എതിരാളി ബ്രിട്ടന്റെ കാമറൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്ക് കടന്നാണ് താരം അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 6-4 6-4.

ഒളിമ്പിക്സിന് ഒരുങ്ങുന്നതിന്റെ ഭാഗമായി വിംബിൾഡൺ കളിക്കേണ്ടെന്ന് താരം തീരുമാനിച്ചിരുന്നു. പഴയ ഫോം തിരിച്ചുപിടിക്കാൻ ഇപ്പോഴും വിഷമിക്കുന്നതിന്റെ സൂചന നൽകി രണ്ടാം സെറ്റിൽ 4-1ന് പിറകിൽ നിന്ന ശേഷമായിരുന്നു ആധികാരികമായി അഞ്ചു പോയിന്റ് അടിച്ചെടുത്ത് ജയം ഉറപ്പാക്കിയത്. ‘‘സന്തോഷം. കുറച്ചായി കളിച്ചിട്ട്. കാമറണെ പോലൊരു ശക്തനായ എതിരാളിക്കെതിരെ പിടിച്ചുനിൽക്കാൻ അവസരമുണ്ടായി. ഇതെന്റെ യാത്രയുടെ ഭാഗമാണ്. വേണ്ടത്ര കളിക്കാത്തതിനാൽ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്’’- മത്സരത്തിനു ശേഷം നദാലിന്റെ പ്രതികരണം ഇങ്ങനെ.

Tags:    
News Summary - Rafael Nadal won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.