ക്വാലാലംപൂർ: ഇന്ത്യയുടെ സൂപ്പർ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും മലേഷ്യൻ ഒാപൺ ബാഡ്മിൻറണിെൻറ സെമി ഫൈനലിൽ പ്രവേശിച്ചു. റിയോ ഒളിമ്പിക്സ് ഫൈനൽ തോൽവിക്ക് മധുരപ്രതികാരമെന്നോണം സിന്ധു സ്പെയിനിെൻറ കരോലിൻ മരിനെ 22-20, 21-19ന് പരാജയപ്പെടുത്തി.
ഫ്രാൻസിെൻറ ബ്രൈസ് ലെവർഡസിനെതിരെ 21-19, 21-11ന് അനായാസമായിരുന്നു നാലാം സീഡായ ശ്രീകാന്തിെൻറ വിജയം. ലോക ഒന്നാംനമ്പർ താരമായ തായ് സു യിങ് ആണ് ഇന്ന് നടക്കുന്ന സെമിയിലെ സിന്ധുവിെൻറ എതിരാളി.
ഇരുവരും11തവണ ഏറ്റുമുട്ടിയപ്പോൾ എട്ടു തവണയും വിജയം യിങ്ങിനൊപ്പമായിരുന്നു. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ജപ്പാെൻറ മുൻ ലോക രണ്ടാംനമ്പർ താരം കെേൻറാ മൊമോട്ടയാണ് ശ്രീകാന്തിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.