മലേഷ്യൻ ഒാപൺ: കരോലിൻ മരിനെ പരാജയപ്പെടുത്തി സിന്ധു സെമിയിൽ
text_fieldsക്വാലാലംപൂർ: ഇന്ത്യയുടെ സൂപ്പർ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും മലേഷ്യൻ ഒാപൺ ബാഡ്മിൻറണിെൻറ സെമി ഫൈനലിൽ പ്രവേശിച്ചു. റിയോ ഒളിമ്പിക്സ് ഫൈനൽ തോൽവിക്ക് മധുരപ്രതികാരമെന്നോണം സിന്ധു സ്പെയിനിെൻറ കരോലിൻ മരിനെ 22-20, 21-19ന് പരാജയപ്പെടുത്തി.
ഫ്രാൻസിെൻറ ബ്രൈസ് ലെവർഡസിനെതിരെ 21-19, 21-11ന് അനായാസമായിരുന്നു നാലാം സീഡായ ശ്രീകാന്തിെൻറ വിജയം. ലോക ഒന്നാംനമ്പർ താരമായ തായ് സു യിങ് ആണ് ഇന്ന് നടക്കുന്ന സെമിയിലെ സിന്ധുവിെൻറ എതിരാളി.
ഇരുവരും11തവണ ഏറ്റുമുട്ടിയപ്പോൾ എട്ടു തവണയും വിജയം യിങ്ങിനൊപ്പമായിരുന്നു. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ജപ്പാെൻറ മുൻ ലോക രണ്ടാംനമ്പർ താരം കെേൻറാ മൊമോട്ടയാണ് ശ്രീകാന്തിെൻറ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.