17 പന്തിൽ അര്‍ധസെഞ്ചുറി; ഗുപ്റ്റിലിന് റെക്കോർഡ്

ക്രൈസ്റ്റ്ചര്‍ച്ച്: ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോഡ് ന്യൂസിലന്‍ഡ് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍െറ പേരിലാവാതെപോയതിന് എബി ഡിവില്യേഴ്സ് ശ്രീലങ്കക്കാരോട് നന്ദിപറയണം. രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക നിര്‍ണയിച്ച ലക്ഷ്യം വെറും 117 റണ്‍സായതിനാല്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍െറ റെക്കോഡ് ഭദ്രമായിതന്നെ നിന്നു.

ബാറ്റുമായി സംഹാരതാണ്ഡവമാടിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 30 പന്തില്‍ 93 റണ്‍സിലത്തെിയപ്പോഴേക്കും ലങ്കക്കാര്‍ നിര്‍ണയിച്ച സ്കോര്‍ കിവികള്‍ മറികടന്നു. 
ഹാഗ്ലി ഓവലില്‍ നടന്ന ന്യൂസിലന്‍ഡ്-ശ്രീലങ്ക രണ്ടാം ഏകദിനമായിരുന്നു രംഗം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 27.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഒൗട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്‍റിയും മൂന്നു വിക്കറ്റുമായി മിച്ചല്‍ മക്ക്ളെനാനും ഭീതിവിതച്ചപ്പോള്‍ 19 റണ്‍സെടുത്ത നുവാന്‍ കുലശേഖരയായി ലങ്കക്കാരുടെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് ഓപണര്‍മാരായ ഗുപ്റ്റിലും ടോം ലതാമും ക്രീസിലത്തെിയതും വിജയികളായി മടങ്ങിയതും നിമിഷവേഗത്തിലായിരുന്നു. വെറും 8.2 ഓവറില്‍ ലങ്ക ഉയര്‍ത്തിയ ലക്ഷ്യം മറികടന്നപ്പോള്‍ ഗുപ്റ്റില്‍ വെടിക്കെട്ടിന്‍െറ ചൂട് എല്ലാരും അറിഞ്ഞു. ചമീരയുടെ ഒന്നാം ഓവറില്‍ കൈവിട്ട ക്യാച്ചില്‍നിന്നായിരുന്നു തകര്‍പ്പന്‍ ബാറ്റിങ്ങിലേക്കുള്ള തുടക്കം.പക്ഷേ, ഏകദിനത്തിലെ വേഗമേറിയ അര്‍ധസെഞ്ച്വറി ഒരു പന്ത് അകലെ നഷ്ടമായി. 17പന്തിലായിരുന്നു ഗുപ്റ്റില്‍ 50 തൊട്ടത്. 16 പന്തില്‍ 50 തികച്ചാണ് ഡിവില്യേഴ്സ് ഈ റെക്കോഡ് സ്വന്തമാക്കിയത്.

12 പന്തില്‍ 46ലത്തെിയെങ്കിലും, നാലാം ഓവര്‍ എറിഞ്ഞ കുലശേഖര യോര്‍ക്കറുകളുമായി റണ്‍ വിട്ടുനല്‍കാന്‍ മടിച്ചപ്പോള്‍ ഒരു ലോകറെക്കോഡ് വഴിമാറി. ചമീരയും (രണ്ടു ഓവറില്‍ 41 റണ്‍സ്) ജെഫ്രി വാന്‍ഡര്‍സെയുമാണ് (രണ്ട് ഓവറില്‍ 34 റണ്‍സ്) ഗുപ്റ്റലിന്‍െറ പ്രഹരമേറ്റുവാങ്ങിയത്. ലോകറെക്കോഡിലത്തെിയില്ളെങ്കിലും ഏകദിനത്തിലെ രണ്ടാമത്തെ അതിവേഗ 50 ആയി.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.