മുംബൈ: കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് രാജ്യത്ത് നടത്തുന്ന കാര്യം പ്രതിസന്ധിയിൽ നിൽക്കെ വേദിയാവാൻ താൽപര്യമറിയിച്ച് ന്യൂസിലൻഡ് രംഗത്ത്. പണക്കിലുക്കമുള്ള െഎ.പി.എല്ലിെൻറ 13ാം സീസൺ നടത്താന്‍ തയാറാണെന്ന് അറിയിച്ച് രംഗത്തു വരുന്ന മൂന്നാമത്തെ രാജ്യമാണ് ന്യൂസിലൻഡ്. നേരത്തെ ശ്രീലങ്ക, യു.എ.ഇ എന്നിവരും മുന്നോട്ടുവന്നിരുന്നു. ന്യൂസിലൻഡും ഐ.പി.എല്ലിനു വേദിയാകാൻ രംഗത്തു വന്നവരുടെ കൂട്ടത്തിലുണ്ടെന്നു ബി.സി.സി.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പി.ടി.ഐയോട് പ്രതികരിച്ചത്.
കോവിഡ് കേസുകളുടെ എണ്ണത്തിൽ നിലവിൽ അമേരിക്കക്കും ബ്രസീലിനും പിറകിലുള്ള ഇന്ത്യയിൽ നടത്തുന്നതിന് പകരം കോവിഡ് മുക്തമായ ന്യൂസിലൻഡിൽ ടൂർണമെൻറ് നടത്തുന്ന കാര്യംകൂടി ബോർഡ് പരിഗണിക്കാനിടയുണ്ട്. ആസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ സെപ്തംബര്‍- ഒക്‌ടോബര്‍ മാസങ്ങളിലായി ഐ.പി.എല്‍ നടത്താമെന്ന പദ്ധതിയിലാണ് ബി.സി.സി.ഐ. അതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ലീഗിെൻറ വേദിയുള്‍പ്പെടെ കാര്യങ്ങൾ ബി.സി.സി.െഎ വെളിപ്പെടുത്തുമെന്നാണ് സൂചന.
ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കാനാണ് ബി.സി.സി.ഐയുടെ പ്രഥമ ലക്ഷ്യം. എന്നാൽ, രാജ്യത്ത് സുരക്ഷിതമല്ലെങ്കില്‍ വിദേശത്തു ടൂര്‍ണമെൻറ് നടത്തുന്നതിനെ കുറിച്ച്ആലോചിക്കേണ്ടി വരും. ബ്രോഡ്കാസ്റ്റര്‍, മറ്റു ഓഹരിയുടമകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം. താരങ്ങളുടെ സുരക്ഷക്കാണ് പ്രഥമപരിഗണന. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല -ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2009ൽ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് െഎ.പി.എൽ പൂർണ്ണമായി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു. 2014ൽ തെരഞ്ഞെടുപ്പ് മൂലം തന്നെ ഭാഗികമായി യു.എ.ഇയിലും നടത്തിയിരുന്നു. ലീഗ് നടത്താൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നത് യു.എ.ഇക്കാണെങ്കിലും ചിലവ് കുറവ് എന്ന കാരണം കൊണ്ട് ശ്രീലങ്കയെ പരിഗണിക്കാനുമിടയുണ്ട്. കോവിഡ് മുക്ത രാജ്യം എന്ന നേട്ടമുണ്ട് ന്യൂസിലാൻഡിന്. അതേസമയം, ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏഴര മണിക്കൂറോളം സമയം വ്യത്യാസമുണ്ട് എന്നതാണ് പ്രധാന തിരിച്ചടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.