ചെന്നൈ: രണ്ടുവർഷത്തെ വിലക്ക് നീങ്ങിയതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസണിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്. 2015ൽ ടീമിന് വിലക്ക് ഏർപ്പെടുേമ്പാൾ നിലവിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെയും കോച്ചിങ് സ്റ്റാഫിനെയും സ്വന്തമാക്കി തിരിച്ചുവരവിനൊരുങ്ങുകയാണ് രണ്ടു തവണ ചാമ്പ്യന്മാരായ ചെന്നൈ. ക്യാപ്റ്റൻ എം.എസ് ധോണി, മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കൂടിയായ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്, ബൗളിങ് കോച്ച് ആൻഡി ബിഷൽ, ഫീൽഡിങ് കോച്ച് സ്റ്റീവ് റിക്സൺ എന്നിവരുൾപ്പെടെയുള്ള സംഘത്തെ നിലനിർത്താനുള്ള വഴി തേടുമെന്ന് ടീം ഡയറക്ടർമാരിലൊരാളായ ജോർജ് ജോൺ അറിയിച്ചു.
വാതുവെപ്പ് കേസിൽ കുടുങ്ങിയതോടെ ഏർപ്പെടുത്തിയ വിലക്ക് കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനു പിന്നാലെ ട്വിറ്റർ പേജിലൂടെ ചെന്നൈ തിരിച്ചെത്തി കഴിഞ്ഞു. 2013 സീസണിലെ വാതുവെപ്പ് കേസ് അനേഷിച്ച ലോധ കമ്മിറ്റിയുടെ നിർദേശ പ്രകാരം സുപ്രീംകോടതിയാണ് ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയൽസിനും രണ്ടു വർഷ വിലക്ക് ഏർപ്പെടുത്തിയത്.
ടീമിെൻറ മുഖമായ ധോണിയെ നിലനിർത്താനാണ് പ്രഥമ പരിഗണന. ഇതിനായി ബി.സി.സി.െഎയുമായി ബന്ധപ്പെടും. വിലക്ക് കഴിഞ്ഞ് തിരിച്ചുവരുന്ന ടീമിന് കളിക്കാരെ നിലനിർത്താൻ അവസരം നൽകിയാൽ ചെന്നൈ ആദ്യം പരിഗണിക്കുക ധോണിയെയാവും -ജോർജ് ജോൺ പറഞ്ഞു. നിലവിൽ ധോണിയുമായി ചർച്ച നടത്തിയിട്ടില്ല. പുണെ സൂപ്പർജയൻറ്സുമായി കരാർ അവസാനിച്ച ധോണിയുമായി ഉടൻ ബന്ധപ്പെടും -ടീം മാനേജ്മെൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.