സന്തോഷ് ട്രോഫി: ബിബിന്‍ അജയന്‍ ഝാര്‍ഖണ്ഡ് ടീമില്‍

അങ്കമാലി: കൊല്‍ക്കത്തയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഝാര്‍ഖണ്ഡിനെ പ്രതിനിധാനം ചെയ്ത് മലയാളി താരം. ജനസേവ ശിശുഭവനിലെ ബിബിന്‍ അജയനെന്ന 18കാരനായ ഈ ലെഫ്റ്റ് വിങ് ബാക്ക് രണ്ടാം തവണയും ടീമില്‍ ഇടംപിടിച്ചത്. വ്യാഴാഴ്ച സിക്കിമുമായി നടക്കുന്ന ആദ്യ മത്സരത്തില്‍ ബിബിന്‍ കളത്തിലിറങ്ങും. 

2014ലാണ് ബിബിന്‍ ഝാര്‍ഖണ്ഡ് സംസ്ഥാന സുബ്രതോ മുഖര്‍ജി ഫുട്ബാള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനമാണ് സന്തോഷ് ട്രോഫി ടീമില്‍ ഇടംപിടിക്കാന്‍ തുണയായത്. 2011ല്‍ തൃശൂരില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ല സബ് ജൂനിയര്‍ ടീം ക്യാപ്റ്റനായിരുന്നു ബിബിന്‍. ജനസേവ സ്പോര്‍ട്സ് അക്കാദമിയില്‍ മുന്‍ സന്തോഷ് ട്രോഫി താരം സോളി സേവ്യറുടെ കീഴിലായിരുന്നു പരിശീലനം. കൊല്ലം സ്വദേശിയായ ബിബിനെയും സഹോദരങ്ങളായ അഖില്‍ (ആറ്), റീതു (മൂന്ന്), കാവ്യ (ഒന്ന്) എന്നിവരുടെയും സംരക്ഷണം 2006ല്‍ ജനസേവ ശിശുഭവന്‍ ഏറ്റെടുക്കുകയായിരുന്നു. 
 
Tags:    
News Summary - bibin ajayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.