ന്യൂഡൽഹി: ബി.സി.സി.െഎ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിക്ക് നൽകിയ രാജിക്കത്തിൽ മേഹന്ദ്ര സിങ് ധോണി, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി രാമചന്ദ്ര ഗുഹ. ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ച ധോണിക്ക് ‘എ’ ക്ലാസ് കരാർ നൽകുന്നതും അണ്ടർ 20 ടീമിെൻറ കോച്ചായിരുന്ന രാഹുൽ ദ്രാവിഡ് െഎ.പി.എല്ലിൽ ഡൽഹി െഡയർ െഡവിൾസിെൻറ േകാച്ചിങ് സ്റ്റാഫായതും കളിക്കാരെ മാനേജ് ചെയ്യുന്ന കമ്പനി ഡയറക്ടറായ മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ ബി.സി.സി.െഎയുെട ഒൗദ്യോഗിക കമേൻററ്ററായതിനെയുമടക്കം വിമർശിച്ചാണ് രാമചന്ദ്രഗുഹ രാജിക്കത്ത് തയാറാക്കിയത്.
േധാണിക്കെതിരെയാണ് ഗുഹ കാര്യമായ വിമർശനം ഉന്നയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ചിട്ടും ധോണിയെ കായികതാരങ്ങൾക്ക് നൽകുന്ന പ്രതിഫല കാറ്റഗറിയിെല ‘എ’ ക്ലാസ് ലിസ്റ്റിൽനിന്നും നീക്കം ചെയ്യാത്തതിനെയാണ് ഗുഹ ചോദ്യം ചെയ്തത്. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും മികച്ചപ്രകടനം കാഴ്ചവെക്കുന്നവരാണ് ‘എ’ ക്ലാസ് ലിസ്റ്റിൽ സാധാരണനിലയിൽ ഉണ്ടായിരുന്നത്. എന്നാൽ, ധോണിയെ ഇതുവരെ ഇതിൽനിന്നും നീക്കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിന് ബാധിച്ചിരിക്കുന്ന ‘സൂപ്പർ താര സിഡ്രോമിെൻറ’ തെളിവാണിതെന്നും ഗുഹ ചൂണ്ടിക്കാട്ടി. ബി.സി.സി.െഎ തന്നെ നിയോഗിച്ച അണ്ടർ 20 കോച്ചായ രാഹുൽ ദ്രാവിഡ് െഎ.പി.എല്ലിൽ ഒരു ടീമിെൻറ കോച്ചിങ് സ്റ്റാഫായി പ്രവർത്തിക്കുന്നതിലെ വൈരുധ്യവും ഗുഹ ചൂണ്ടിക്കാട്ടുന്നു.
രാജിക്കത്തിൽ ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങൾ
- കോച്ചുമാരുടെ സ്ഥാനങ്ങൾ: പത്തുമാസം ദേശീയ കോച്ചായി ചുമതലയേറ്റതിനുശേഷം െഎ.പി.എല്ലിലെ വിവിധ ഫ്രാൈഞ്ചസികൾക്കുവേണ്ടി സേവനമനുഷ്ഠിക്കുന്ന് തികച്ചും വൈരുധ്യമാണ്. രാഹുൽ ദ്രാവിഡ്, ആർ. ശ്രീധർ, സഞ്ജയ് ബംഗാർ, ഭാരത് അരുൺ എന്നിവർ ഉദാഹരണം.
- കമേൻററ്റർ: ബി.സി.സി.െഎയുടെ കരാറടിസ്ഥാനത്തിലുള്ള കമേൻററ്ററാണ് സുനിൽ ഗവാസ്കർ. അത്തരമൊരു സ്ഥാനത്തിരിക്കുന്ന ഒരാളെങ്ങനെ ഒരു പ്ലയർ മാനേജ്മെൻറ് കമ്പനിയുടെ (പി.എം.ജി) ഡയറക്ടറാവുക. ശിഖർ ധവാൻ, ഋഷഭ് പന്ത്, സർഫറാസ് ഖാൻ എന്നിവരെ മാനേജ് ചെയ്യുന്നത് ഇൗ കമ്പനിയാണ്.
- സൂപ്പർ സ്റ്റാർ കൾച്ചർ: ഇന്ത്യൻ ക്രിക്കറ്റിൽനിന്നും ഇതുവരെ സൂപ്പർസ്റ്റാർ ഇഫക്ട് വിട്ടുമാറിയിട്ടില്ല. ടെസ്റ്റിൽനിന്നും വിരമിച്ച എം.എസ്. ധോണിയെ എന്തുകൊണ്ടാണ് ഗ്രേഡ് ‘എ’ കാറ്റഗറിയിൽനിന്നും മാറ്റാത്തത്.
- ക്യാപ്റ്റെൻറ അമിത പ്രാധാന്യം: ഇന്ത്യൻ ടീം ക്യാപ്റ്റന് കോച്ചിനേക്കാൾ അധികാരം ലഭിക്കുന്നു. എന്തിനാണ് ക്യാപ്റ്റന് ഹെഡ് കോച്ചിനു മുകളിൽ ഒരു ‘വീറ്റോ പവർ’.
- ആഭ്യന്തരതാരങ്ങൾ: രഞ്ജി ട്രോഫി ഉൾെപ്പടെയുള്ള ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നൽകുന്ന ശമ്പളം ഏറെക്കാലമായി വളരെ കുറവാണ്.
- ചാമ്പ്യൻസ് ട്രോഫി ടീം: കോടതി അയോഗ്യരാക്കിയ എൻ. ശ്രീനിവാസൻ, നിരഞ്ജൻ ഷാ എന്നിവരുടെ ഇടപെടലാണ് ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം നീളാൻ കാരണം.
- മുതിർന്ന ഇന്ത്യൻ താരം: അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയിൽ മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ഉൾപ്പെടുത്താൻ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. ജവഗൽ ശ്രീനാഥ്, ബിഷൻ സിങ് ബേദി, എസ്. വെങ്കട്ടരാഘവൻ എന്നിവരിലൊരാളെയായിരുന്നു ഞാൻ നിർദേശിച്ചിരുന്നത്. ഇതുവരെ ഇതു സ്വീകരിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.