ചെന്നൈ: ദക്ഷിണാഫ്രിക്കയിൽ തുടർപരാജയങ്ങൾ ഏറ്റുവാങ്ങുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിന് പിന്തുണയുമായി ഏകദിന താരം എം.എസ്. ധോണി.
ദക്ഷിണാഫ്രിക്കയെ രണ്ട് മത്സരത്തിലും ഒാൾഒൗട്ടാക്കാൻ കഴിഞ്ഞത് പോസിറ്റിവായി കാണണം. ടീമിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ടെസ്റ്റ് മത്സരം ജയിക്കണമെങ്കിൽ എതിരാളിയുടെ 20 വിക്കറ്റും വീഴ്ത്തണം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ബൗളർമാർ അത് ഭംഗിയായി നിർവഹിച്ചു. നമ്മൾ വിജയത്തോട് അടുത്തിരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ബാറ്റ്സ്മാന്മാർ സ്കോർചെയ്ത് തുടങ്ങുകയാണെങ്കിൽ വിജയം അകലെയല്ലെന്നും ധോണി പറഞ്ഞു.
അേതസമയം, ആർ. അശ്വിനെ ചെന്നൈ ടീമിലെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ധോണി വ്യക്തമാക്കി. ലേലത്തിൽ അശ്വിനുവേണ്ടി ശ്രമം നടത്തും. എന്നാൽ, അശ്വിനെ കിട്ടുമെന്ന് ഉറപ്പുപറയാൻ കഴിയില്ല. ചെന്നൈ തെൻറ രണ്ടാം ഹോം ഗ്രൗണ്ടാണെന്നും ധോണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.