തിരുവനന്തപുരം: കേരള രഞ്ജി ടീം മുന്‍ നായകന് രോഹന് പ്രേമിനെ ഏജീസ് ഓഫിസ് ജോലിയില്‍നിന്ന് പുറത്താക്കി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്പോര്‍ട്സ് േക്വാട്ടയിലൂടെ ജോലിനേടിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.ഏജീസ് ഓഫിസ് അധികൃതര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് കേൻറാണ്‍മെൻറ് പൊലീസ് രോഹനെതിരെ കേസെടുത്തു. വ്യാജരേഖ ചമക്കൽ, വഞ്ചന എന്നിവയാണ് രോഹനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ.
ഒരുവര്‍ഷത്തിലേറെ ഓഡിറ്റര്‍ തസ്തികയില്‍ ജോലിചെയ്ത കേരള താരത്തെ ആറുമാസം മുമ്പാണ് ജോലിയിൽനിന്ന് പിരിച്ചുവിടുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ സ്വകാര്യ കോളജിൽനിന്നുള്ള ബി.കോം സർട്ടിഫിക്കറ്റാണ് രോഹൻ ജോലിയിൽ പ്രവേശിച്ചപ്പോൾ ഹാജരാക്കിയത്. ഇത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കാണിച്ച് ഒാഫിസിലെ ഒരു ജീവനക്കാരൻ അക്കൗണ്ട് ജനറലിന് പരാതി കൊടുത്തതോടെയാണ് അന്വേഷിക്കാൻ അധികൃതർ തയാറായത്. പരിശോധയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. മറുപടി തൃപ്തികരമല്ലാത്തതിനെതുടർന്ന് കഴിഞ്ഞ നവംബറിലാണ് രോഹനെ സർവിസിൽനിന്ന് പുറത്താക്കിയത്.
നിലവിൽ കേരള ടീമിൽ കളിക്കുന്നതിനാലും താരത്തിെൻറ ഭാവി പരിഗണിച്ചും ആദ്യം കേസ് വേണ്ടെന്ന നിലപാടിലായിരുന്നു അധികൃതർ. എന്നാൽ, സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതിനെതിരെ ഒരുവിഭാഗം ജീവനക്കാർ രേഖാമൂലം വകുപ്പ് മേധാവിക്ക് കത്ത് നൽകിയതോടെ പൊലീസിൽ പരാതി നൽകാൻ രണ്ടുമാസം മുമ്പ് ഏജീസ് അധികൃതർ തയാറാകുകയായിരുന്നു. വിവരങ്ങൾ പുറത്തുപോകരുതെന്ന് അധികൃതർ പൊലീസിനോട് അഭ്യർഥിച്ചിരുന്നതിനാലാണ് സംഭവം പുറത്തറിയാൻ വൈകിയത്. പരാതിയുമായി ബന്ധപ്പെട്ട് നാളിതുവരെ രോഹനെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് താരം തിരക്കായതിനാലാണ് ചോദ്യംചെയ്യാൻ വിളിപ്പിക്കാത്തതെന്ന് കേൻറാൺമെൻറ് സി.ഐ എം. പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.