ആസ്​ട്രേലിയൻ പരമ്പരക്കായി 14 ദിവസത്തെ ക്വാറൻറീനിന്​ തയാറായി ഇന്ത്യൻ ക്രിക്കറ്റ്​ ടീം

ന്യൂഡൽഹി: ഒക്​ടോബറിൽ തുടങ്ങുന്ന ഇന്ത്യ-ആസ്​ട്രേലിയ പരമ്പര സംബന്ധിച്ച്​ അനിശ്​ചിതത്വം തുടരുന്നതിനിടെ ആസ്​ട്രേലിയയിൽ 14 ദിവസം ക്വാറൻറീനിലിരിക്കാൻ തയാറായി ഇന്ത്യൻ ക്രിക്കറ്റ്​ ടീം. ക്രിക്കറ്റ്​ ആസ്​ട്രേലിയയെ ബി.സി.സി.ഐ ഇക്കാര്യം അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം പരമ്പര നടക്കുമോയെന്ന്​ ആശങ്കയുയർന്നിട്ടുണ്ട്​.

സിഡ്​നി മോണിങ്​ ഹെറാൾഡിലെ റിപ്പോർട്ടനുസരിച്ച്​ ബി.സി.സി.ഐ ട്രഷർ അരുൺ ധൂമൽ ​ക്രിക്കറ്റ്​ ആസ്​ട്രേലിയുമായി ഇക്കാര്യം സംസാരിച്ചുവെന്നാണ്​ സൂചന. മറ്റ്​ വഴികളില്ലെങ്കിൽ രണ്ടാഴ്​ച ടീമംഗങ്ങൾ ക്വാറൻറീനിലിരിക്കാൻ തയാറാണ്​. ഇരു രാജ്യങ്ങളിലേയും ലോക്​ഡൗൺ തീർന്നതിന്​ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അരുൺ ധൂമൽ പറഞ്ഞു. 

ഇന്ത്യ-ആസ്​ട്രേലിയ ക്രിക്കറ്റ്​ പരമ്പര ക്രിക്കറ്റ്​ ആസ്​ട്രേലിയയുടെ സാമ്പത്തിക പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ ഓസീസ്​ ക്യാപറ്റൻ ടിം പെയ്​ൻ പറഞ്ഞു. 

Tags:    
News Summary - India ready for 14-day quarantine-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.