ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടിയുെട ട്വൻറി20 ബ്ലാസ്റ്റ് ക്രിക്കറ്റില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ന്യൂസിലന്‍ഡ് താരം മാര്ട്ടിന് ഗുപ്റ്റിൽ (102) മിന്നിത്തിളങ്ങി. നോര്‍ത്താംപ്ടണ്‍ ഷെയറിനെതിരെ നടന്ന മത്സരത്തില്‍ വോര്സെസ്റ്റര്ഷെയറിന് വേണ്ടി 35 പന്തുകളില്‍ നിന്നാണ് ഗുപ്റ്റില്‍ സെഞ്ച്വറി തികച്ചത്.
12 ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ട്വൻറി20 ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ച്വറിയാണിത്. 2013 ഐ.പി.എല്ലില്‍ ബംഗളൂരുവിന് വേണ്ടി 30 പന്തില്‍ സെഞ്ച്വറി നേടിയ വിൻഡീസ് താരം ക്രിസ് ഗെയ്ലിനാണ് ഇതിൽ റെക്കോഡ്.
ഋഷഭ് പന്ത് (32 പന്ത്), ആൻഡ്രൂ സൈമണ്ട്സ് (34 പന്ത്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മത്സരത്തിൽ നോര്‍ത്താംപ്ടണ്‍ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ആറ് ഒാവറും അഞ്ച് പന്തും ശേഷിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വോര്‍സെസ്റ്റര്‍ഷെയർ മറികടന്നു. 33 പന്തിൽ 61 റൺസെടുത്ത് പുറത്താകാതെ നിന്ന ജോ ക്ലാർക്ക് ഗുപ്റ്റിലിന് ശക്തമായ പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.