മിന്നൽ സ്റ്റംപിങ്ങിെൻറ ആശാൻ മഹേന്ദ്ര സിങ് ധോണിക്ക് വിക്കറ്റിനു പിന്നിൽ പുതിയൊരു പൊൻതൂവൽ. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ കുമാർ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്തിയ ധോണി ഒരാളെക്കൂടി പുറത്താക്കിയാൽ ആദ്യമായി 100 സ്റ്റംപിങ് നടത്തുന്ന വിക്കറ്റ് കീപ്പറാകും. ലങ്കൻ ഒാപണർ ധനുഷ്ക ഗുണതിലകയാണ് ധോണിയുടെ 99ാം ഇരയായി പുറത്തായത്. 99ൽ എത്താൻ കുമാർ സംഗക്കാരക്ക് 404 മത്സരങ്ങൾ വേണ്ടിവന്നപ്പോൾ 298ാം മത്സരത്തിലാണ് ധോണി നേട്ടം കൊയ്തത്. ധോണിയുടെ സ്റ്റംപിങ്ങിൽ 19 എണ്ണവും ഹർഭജൻ സിങ്ങിെൻറ പന്തിലായിരുന്നു. രവീന്ദ്ര ജദേജയുടെ പന്തിൽ 15 പേരെയും അശ്വിെൻറ പന്തിൽ 14 പേരെയും ധോണി പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.