കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ അവസരം കിട്ടിയാല്‍ ഒന്നു മയങ്ങാമെന്ന് തെളിയിച്ച മഹേന്ദ്രസിങ് ധോണിയുടെ പ്രകടനം സാമൂഹിക മാധ്യമങ്ങളിലും വൈറലായി. ക്യാപ്റ്റന്‍ കൂളിൻെറ മത്സരത്തിനിടെയുണ്ടായ ഉറക്കത്തെ പ്രകീർത്തിച്ച് ട്വിറ്റുകളും പോസ്റ്റുകളും നിരവധിയാണ് എത്തിയത്.
ടെസ്റ്റ് പരമ്പര നഷ്ടമായ ശ്രീലങ്ക ഏകദിന പരമ്പരയും ഇന്ത്യക്ക് മുന്നില്‍ അടിയറവെക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ ശ്രീലങ്കന്‍ കാണികള്‍ കളി തടസപ്പെടുത്തുകയായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കുപ്പികളും മറ്റും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് അതിരുവിട്ട രോഷ പ്രകടനം കാണികള്‍ നടത്തിയത്. ഇതേതുടര്‍ന്ന് 35 മിനിറ്റോളം മത്സരം തടസപ്പെട്ടിരുന്നു. ഇതുമതിയായിരുന്നു ഈ സമയം ഉപയോഗിക്കാന്‍ തീരുമാനിച്ച ധോണി മൈതാനത്ത് കിടന്നുറങ്ങുകയായിരുന്നു.
#MSDhoni sleeping on a ground... He is so cool , nt bother abt surrounding environment.... @msdhoni #INDvSL #SLvIND #Dhoni pic.twitter.com/Q3ZXC9cG2E
— Rohan Zemse (@rohanzemse) August 27, 2017
ലങ്കയ്‌ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തേയും ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ധോണിയുണ്ടായിരുന്നു. പ്രത്യേകിച്ച് രണ്ടാം ഏകദിനത്തില്‍. കേളികേട്ട ബാറ്റിങ് നിര അഖില ധനഞ്ജയ എന്ന സ്പിന്നര്‍ക്ക് മുന്നില്‍ വീണപ്പോള്‍ എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെയും കൂട്ടുപിടിച്ച് ധോണി നടത്തിയ ചെറുത്ത് നില്‍പ്പ് പ്രശംസനീയമായിരുന്നു. പുറത്താകാതെ 45 റണ്‍സാണ് ധോണി നേടിയത്. മൂന്നാം ഏകദിനത്തിലും ധോണി രക്ഷകനായി. രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയെങ്കിലും 67 റണ്‍സ് നേടി ധോണി പുറത്താകാതെ നിന്നു. താന്‍ എന്തുകൊണ്ട് ടീമില്‍ തുടരണം എന്ന് ധോണി ഒരിക്കല്‍ കൂടി തെളിയിച്ച മുഹൂര്‍ത്തങ്ങളായിരുന്നു രണ്ട് ഏകദിനങ്ങള്‍. ആദ്യ ഏകദിനത്തില്‍ ധോണിക്ക് ബാറ്റിങ് ലഭിച്ചിരുന്നില്ല. അതിന് മുമ്പെ ധവാനും കോഹ്ലിയും കളി തീര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.