ചെന്നൈ: ഐ.പി.എല്ലിലേക്ക് തിരികെയെത്തിയ ചെന്നൈ സൂപ്പര്‍കിങ്സിനെ നയിക്കാൻ വിജയനായകൻ എം.എസ് ധോണിയെത്തുന്നു. സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താൻ ചെന്നൈയിലേക്ക് തിരികെയെത്തുന്ന കാര്യം ധോണി അറിയിച്ചത്. നായകന് എന്ന് അര്‍ത്ഥം വരുന്ന തല എന്ന തമിഴ് വാക്ക് പതിപ്പിച്ച ചെന്നൈ സൂപ്പര്‍കിങ്സിന്റെ ജഴ്സി ധരിച്ച ചിത്രമാണ് ധോണി പോസ്റ്റ് ചെയ്തത്.
രണ്ടുവർഷത്തെ വിലക്ക് നീങ്ങിയതോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ശക്തമായ തിരിച്ചുവരവിനൊരുങ്ങിയത്. 2015ൽ ടീമിന് വിലക്ക് ഏർപ്പെടുേമ്പാൾ നിലവിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെയും കോച്ചിങ് സ്റ്റാഫിനെയും സ്വന്തമാക്കി തിരിച്ചുവരവിനൊരുങ്ങുകയാണ് രണ്ടു തവണ ചാമ്പ്യന്മാരായ ചെന്നൈ. ധോണിക്ക് പുറമെ മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കൂടിയായ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്, ബൗളിങ് കോച്ച് ആൻഡി ബിഷൽ, ഫീൽഡിങ് കോച്ച് സ്റ്റീവ് റിക്സൺ എന്നിവരുൾപ്പെടെയുള്ള സംഘത്തെ നിലനിർത്താനുള്ള വഴിയിലാണ് ടീം.
2013 സീസണിലെ വാതുവെപ്പ് കേസ് അനേഷിച്ച ലോധ കമ്മിറ്റിയുടെ നിർദേശ പ്രകാരം സുപ്രീംകോടതിയാണ് ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയൽസിനും രണ്ടു വർഷ വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.