ഞാ​നും ധോ​ണി​യും എ​ന്നും ഭാ​യി​ ഭാ​യി –കോ​ഹ്​​ലി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്ക്​ ര​ണ്ടു​ ലോ​ക​ക​പ്പ്​ കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച മ​ഹേ​ന്ദ്ര​സി​ങ്​ ധോ​ണി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ആ​ർ​ക്കും വി​ള്ള​ലു​ണ്ടാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി. ‘ബ്രേ​ക്​ ഫാ​സ്​​റ്റ്​ വി​ത്​ ചാ​മ്പ്യ​ൻ​സ്​’ എ​ന്ന യൂ​​ട്യൂ​ബ്​ പ​രി​പാ​ടി​യി​ലാ​ണ്​ കോ​ഹ്​​ലി​യു​ടെ പ്ര​തി​ക​ര​ണം. ‘‘ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ വൈ​രം സൃ​ഷ്​​ടി​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള എ​ഴു​ത്തു​ക​ളും ധാ​രാ​ളം പു​റ​ത്തു​വ​രു​ന്നു. യാ​ഥാ​ർ​ഥ്യ​മെ​ന്തെ​ന്നു​െ​വ​ച്ചാ​ൽ ആ ​എ​ഴു​ത്തു​ക​ൾ ഞാ​നോ ധോ​ണി​യോ വാ​യി​ക്കാ​റി​ല്ല’’ -കോ​ഹ്​​ലി പ​റ​ഞ്ഞു. ​

ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തു​ന്ന​തി​നു മു​േ​മ്പ​ േധാ​ണി​യോ​ടു​ള്ള അ​ടു​പ്പ​വും ഇ​ന്ത്യ​ൻ നാ​യ​ക​ൻ പ​ങ്കു​െ​വ​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ അ​ണ്ട​ർ 17 ടൂ​ർ​ണ​മ​െൻറി​ൽ ധോ​ണി​യെ​ ക​ണ്ട​പ്പോ​ൾ ഏ​റെ ത​മാ​ശ​ക​ൾ പ​ങ്കു​വെ​ച്ച​ത്​ കോ​ഹ്​​ലി ഒാ​ർ​ത്തു. അ​ന്നു മു​ത​ൽ ആ​രം​ഭി​ച്ച സൗ​ഹൃ​ദം വ​ള​ർ​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ഹ്​​ലി പ​റ​ഞ്ഞു.

Tags:    
News Summary - Nobody can affect my relationship with MS Dhoni: Kohli- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.