ഒാക്ലൻഡ്: അന്താരാഷ്ട്ര ട്വൻറി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാ രൻ എന്ന റെക്കോഡ് ഇന്ത്യയുടെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് സ്വന്തം. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ രണ്ടാം കളിയിൽ 29 പന്തിൽ 50 റൺസടിച്ച രോഹിതിന് 2288 റൺസായി.
ന്യൂസിലൻഡിെൻറ മാർട്ടിൻ ഗുപ്റ്റിലിനെ (2272) ആണ് രോഹിത് മറികടന്നത്. പാകിസ്താെൻറ ശുെഎബ് മാലിക് (2263) ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ വിരാട് കോഹ്ലി (2167), കിവീസിെൻറ ബ്രൻഡൻ മക്കല്ലം (2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
ട്വൻറി20യിൽ നൂറിലധികം സിക്സടിക്കുന്ന മൂന്നാമത്തെ താരവുമായി രോഹിത്. 103 സിക്സുകളുമായി ഗുപ്റ്റിലും വിൻഡീസിെൻറ ക്രിസ് ഗെയ്ലുമാണ് രോഹിതിന് (102) മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.