കൊച്ചി: ഊബറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിയമിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്കു മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള ഈ പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് അമിത് ജയിന്‍ പറഞ്ഞു.
ഇന്ന് ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന റൈഡ്‌ഷെയറിംഗ് ആപ്പാണ്. തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ കൂടുതല്‍ ഇതിനെ ഏറ്റവും നവീനമാക്കുവാന്‍ തുടര്‍ച്ചയായും നിക്ഷേപം നടത്തിവരികയാണ് തങ്ങള്‍-ജയിന്‍ വ്യക്തമാക്കി.
വരും നാളുകളില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന മാര്‍ക്കറ്റിങ്- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.