ന്യൂഡൽഹി: എം.എസ്. ധോണിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ കടിഞ്ഞാൺ ഏറ്റെടുത്ത ശേഷം ടീമിനെ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് സംഘമാക്കി മാറ്റിയ നായകനാണ് വിരാട് കോഹ്ലി. മികച്ച ഫീൽഡർ കൂടിയായ കോഹ്ലി ഗ്രൗണ്ടിൽ തകർപ്പൻ ക്യാചുകളിലൂടെയും നിർണായക റണ്ണൗട്ടുകളിലൂടെയും ടീമിലെ മറ്റുതാരങ്ങൾക്ക് മാതൃകയായി മുന്നിൽ തന്നെയുണ്ട്.
ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറാരെന്ന തർക്കം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഉടലെടുത്തിരുന്നു. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കോഹ്ലി. ഇൻസ്റ്റഗ്രാമിൽ സ്റ്റാർ സ്പോർട്സാണ് താരത്തോട് കോഹ്ലിയാണോ രവീന്ദ്ര ജദേജയാണോ മികച്ച ഫീൽഡർ എന്ന് ചോദിച്ചത്. എന്നാൽ കോഹ്ലി സംശയമേതുമില്ലാതെ ഉത്തരം പറഞ്ഞു ജദേജ.
ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ വ്യഴാഴ്ച നീലപ്പടയിലെ ഏറ്റവും മികച്ച ഫീൽഡർ ജദേജയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലിയാണോ ജദേജയാണോ മികച്ച ഫീൽഡറെന്ന ചർച്ചക്ക് ചൂടുപിടിച്ചത്. ഒടുവിൽ വിഷയം കോഹ്ലി തന്നെ ഒത്തുതീർക്കുകയായിരുന്നു.
ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ജദേജ ഉന്നം തെറ്റാത്ത, ചാട്ടുളി കണക്കെയുള്ള ഏറുകൾ കൊണ്ടും ഫീൽഡിങ് മികവ് കൊണ്ടും ടീമിന് നിർണായക ബ്രേക്ക്ത്രൂ നൽകിയ സന്ദർഭങ്ങൾ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.