ധോണിയുടെ മകളുടെ മലയാളം പാട്ട്; മൂക്കത്ത് വിരൽവെച്ച് മല്ലൂസ് -VIDEO

അമ്പപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്നു തുടങ്ങുന്ന മലയാള സിനിമാ ഗാനംപാടി ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ മകള്‍ സിവ മല്ലൂസിനെ ഞെട്ടിച്ചു. പാട്ട് ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.  മകളുടെ പേരിലുള്ള പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളം ഭാഷയറിയാത്ത ധോണിയുടെ മകൾ എങ്ങിനെ മലയാള സിനിമാഗാനം പാടിയെന്ന് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആരാധകർ. പാട്ട് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. 
 



ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത് വീഡിയോക്ക് താഴെ നിരവധി മലയാളികള്‍ അഭിനന്ദനവുമായി എത്തി. അദ്വൈതം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. കൈതപ്രത്തിന്റെ വരികള്‍ക്ക് എം.ജി.രാധാകൃഷ്ണന്‍ ഈണമിട്ട് എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേര്‍ന്നു പാടിയ ഗാനമാണിത്.
 

Full View
Tags:    
News Summary - Ziva Dhoni singing a Malayalam song is too cute to handle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.