ക്വാലാലംപുര്‍: ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് എട്ടാമത് ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ കിരീടം ചൂടി. ടൂര്‍ണമെന്‍റിലുടനീളം കണ്ട തകര്‍പ്പന്‍ ഫോം തുടര്‍ന്ന ഇന്ത്യ, ഹര്‍മന്‍പ്രീത് സിങ്ങിന്‍െറ ഹാട്രിക് പ്രകടനത്തിന്‍െറ ബലത്തില്‍ ഫൈനലില്‍ 6-2നാണ് പാകിസ്താനെ കെട്ടുകെട്ടിച്ചത്. ഹര്‍മന്‍പ്രീത് വീണ്ടും ഗോള്‍ വേട്ടക്ക് തുടക്കമിട്ട മത്സരത്തില്‍ 10ാം മിനിറ്റില്‍ ഇന്ത്യ ലീഡ് പിടിച്ചു. പെനാല്‍റ്റി കോര്‍ണറിലൂടെയുള്ള ഈ ഗോളിന് അഞ്ചു മിനിറ്റിനകം വീണ്ടുമൊരു പെനാല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് ഇന്ത്യയെ 2-0 ന് മുന്നിലത്തെിച്ചു. 28ാം മിനിറ്റില്‍ മുഹമ്മദ് യാക്കൂബിന്‍െറ ഫീല്‍ഡ് ഗോളിലൂടെ തിരിച്ചടിച്ച പാകിസ്താന്‍െറ പോസ്റ്റിലേക്ക് 30ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിന്‍െറ ഹാട്രിക് ഗോള്‍ പറന്നുചെന്നു. രണ്ടാം പകുതിയില്‍ 44, 50 മിനിറ്റുകളിലായി അര്‍മാന്‍ ഖുറൈശിയും മന്‍പ്രീതും ഇന്ത്യയുടെ ലീഡ് 5-1 എന്നാക്കി. 53ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വീണ്ടും സ്കോര്‍ ബോര്‍ഡില്‍ പേര് ചേര്‍ത്തു. 86ാം മിനിറ്റില്‍ മുഹമ്മദ് ദില്‍ബറിന്‍െറ ഗോളിലൂടെയാണ് സ്കോര്‍ 6-2 എന്ന നിലയിലേക്ക് പാകിസ്താന്‍ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.