???????????? ????????????? ????????? ????? ??????? ???

വനിതാ ഹോക്കി: ഇന്ത്യ- ജപ്പാൻ മത്സരം സമനിലയിൽ (2-2)

റിയോ ഡെ ജനീറോ: വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് സമനിലത്തുടക്കം. ലോകറാങ്കിങ്ങില്‍ തങ്ങളെക്കാള്‍ മുന്നില്‍നില്‍ക്കുന്ന ജപ്പാനെയാണ് ഇന്ത്യ 2-2ന് തുല്യതയില്‍ തളച്ചത്. പകുതി സമയം പിന്നിടുമ്പോള്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലായിരുന്ന ഇന്ത്യ തുടര്‍ന്ന് ഉജ്ജ്വല പോരാട്ടത്തിലൂടെ മത്സരത്തില്‍ തിരിച്ചത്തെുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ഇമി നിഷികോറിയും രണ്ടാം ക്വാര്‍ട്ടറില്‍ മയ് നകാഷിമയുമാണ് ജപ്പാന്‍െറ ഗോളുകള്‍ നേടിയത്. ഇന്ത്യക്കായി മൂന്നാം ക്വാര്‍ട്ടറില്‍ റാണി രാംപാലും ലിലിമ മിന്‍സും സ്കോര്‍ ചെയ്തു.

ലോകറാങ്കിങ്ങില്‍ 10ാം സ്ഥാനത്തുള്ള ജപ്പാനെതിരെ 13ാം റാങ്കുകാരായ ഇന്ത്യ ആദ്യ രണ്ടു ക്വാര്‍ട്ടറുകളിലും പതര്‍ച്ചയുള്ള കളിയാണ് കാഴ്ചവെച്ചത്. തുടക്കത്തില്‍ മികച്ച കളി കെട്ടഴിച്ച ഇന്ത്യ പിന്നീട് പിറകോട്ട് പോകുകയായിരുന്നു. ആദ്യ മിനിറ്റുകളില്‍ പ്രീതി ദുബെ, പൂനം റാണി എന്നിവരിലൂടെ ഗോളിനടുത്തത്തെിയെങ്കിലും പന്ത് വലയില്‍ കയറിയില്ല. ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ ഇമി നിഷികോറിയുടെ പെനാല്‍റ്റി കോര്‍ണര്‍ ഗോളിലാണ് ജപ്പാന്‍ ലീഡ് നേടിയത്. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി മൂന്നു മിനിറ്റിനകം മയ് നകാഷിമയുടെ ഗോളില്‍ ലീഡുയര്‍ത്തിയതോടെ ഇന്ത്യ തളര്‍ന്നു.

എന്നാല്‍, പകുതി സമയത്തിനുശേഷം കളത്തിലിറങ്ങിയത് മറ്റൊരു നീലപ്പടയായിരുന്നു. വര്‍ധിതവീര്യത്തോടെ ജപ്പാന്‍ പാളയത്തിലേക്ക് പടനയിച്ച ഇന്ത്യക്ക് പെനാല്‍റ്റി കോര്‍ണറുകളാണ് രക്ഷയായത്. റാണി രാംപാലിന്‍െറയും ലിലിമ മിന്‍സിന്‍െറയും ഫ്ളിക്കുകള്‍ ജപ്പാന്‍ വല തുളച്ചതോടെ ഇന്ത്യ ഒപ്പമത്തെി. നാലാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും ജയത്തിനായി കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച ബ്രിട്ടനുമായാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.