റിയോ ഡെ ജനീറോ: 36 വര്‍ഷത്തെ ഇടവേളക്കുശേഷം സുവര്‍ണനേട്ടം സ്വപ്നംകണ്ടിറങ്ങുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് തിങ്കളാഴ്ച രണ്ടാം മത്സരം. നിലവിലെ ജേതാക്കളായ ജര്‍മനിക്കെതിരെയാണ് ഗ്രൂപ് ‘ബി’യില്‍ ശ്രീജേഷിന്‍െറയും കൂട്ടരുടെയും പടപ്പുറപ്പാട്. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറക്കുറെ ഉറപ്പിക്കാം. ആറു ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് ആദ്യ നാലു സ്ഥാനങ്ങളിലത്തെുന്ന ടീമുകള്‍ മുന്നേറും.
ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ 2-3ന് കഷ്ടിച്ചാണ് ഇന്ത്യ ജയിച്ചുകയറിയത്. ഈ കളിയിലെ പ്രകടനം ഏറെ മെച്ചപ്പെടുത്തിയാല്‍ മാത്രമേ റോളണ്ട് ഓള്‍ട്ട്മാന്‍സിന്‍െറ ടീമിന് ജര്‍മനിക്കെതിരെ ജയം പ്രതീക്ഷിക്കാനാവൂ. കഴിഞ്ഞ കളിയില്‍ പതറിയ പ്രതിരോധം മെച്ചപ്പെടണം. രൂപീന്ദര്‍പാലും രഘുനാഥും പെനാല്‍റ്റി കോര്‍ണറുകളില്‍നിന്ന് സ്കോര്‍ ചെയ്തെങ്കിലും നിര്‍ണായക ഘട്ടത്തില്‍ പതര്‍ച്ച കാണിച്ചിരുന്നു. മധ്യ, മുന്നേറ്റനിരകള്‍ ഒത്തിണക്കം കാണിച്ചെങ്കിലും ഫീല്‍ഡ് ഗോളുകള്‍ പിറക്കാതിരുന്ന പിഴവും തിരുത്തേണ്ടിവരും. ഇന്ത്യ റണ്ണേഴ്സപ്പായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജര്‍മനിയെ 3-3ന് സമനിലയില്‍ പിടിച്ചിരുന്നു. ആ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഇന്ന് മികച്ച ഫലം പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.